Trending

ചില്ലര്‍: കേരളത്തിന്റെ ടാലന്റഡ് യൂത്ത് ഐക്കണ്‍സ്

ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍ പ്ലാറ്റ്ഫോം ചില്ലറിനെ ട്രൂ കോളര്‍ എന്ന ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ഏറ്റെടുക്കുമ്പോള്‍ കേരളത്തിനും അഭിമാനിക്കാന്‍ വകയുണ്ട്. കേരളത്തില്‍, തിരുവനന്തപുരത്തും കൊച്ചിയിലുമൊക്കെ ഇരുന്ന് സ്വപ്നം കണ്ട കുറച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ഐഡിയയിലും ഇന്നവേഷനിലും പിറന്ന പ്രോഡക്ട്. മലയാളികളായ അനൂപ് ശങ്കര്‍, സോണി ജോയ്, മുഹമ്മദ് ഗാലിബ്, ലിഷോയ് ഭാസ്‌കരന്‍ എന്നിവര്‍ 2014 ലാണ് ചില്ലര്‍ തുടങ്ങിയത്. മോബ്മി വയര്‍ലസിന്റെ ഭാഗമായി തുടങ്ങിയ ചില്ലര്‍ പിന്നീട് ബാക്ക് വാട്ടര്‍ ടെക്നോളജീസിന്റെ ബ്രാന്‍ഡ് ആയി. സ്മാര്‍ട്ട്ഫോണുകളുടെ പ്രചാരം വര്‍ദ്ധിച്ചു തുടങ്ങിയതോടെ അതിലൂടെയുളള ബിസിനസ് സാധ്യതയും സര്‍വ്വീസുകളും തിരിച്ചറിഞ്ഞതാണ് ചില്ലര്‍ സംഘത്തിന്റെ ടേണിംഗ് പോയിന്റ്.

ട്രൂ കോളര്‍ സിഇഒ അലന്‍ മാമേദിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ കത്തില്‍ പറഞ്ഞതുപോലെ, കേരളത്തിലെ ടാലന്റഡ് ഇക്കോസിസ്റ്റത്തിന്റെയും പ്രതിഭയുളള യുവത്വത്തിന്റെയും തെളിവാണ് ഈ ഏറ്റെടുക്കല്‍. ഇന്ത്യ പോലെ സങ്കീര്‍ണമായ ഒരു ഇക്കണോമിയില്‍ ബിസിനസ് ബില്‍ഡ് ചെയ്ത വേയാണ് ട്രൂ കോളറിനെ ആകര്‍ഷിച്ചത്. ഒരു വര്‍ഷം മുന്‍പ് സിംഗപ്പൂരിലെ ഒരു സ്റ്റാര്‍ട്ടപ്പ് ഇവന്റില്‍ നിന്നാണ് ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. ഡിജിറ്റല്‍ പേമെന്റ് വിംഗായ ട്രൂ കോളര്‍ പേ, ചില്ലര്‍ സംഘത്തെ ഒപ്പം ചേര്‍ത്ത് ശക്തിപ്പെടുത്തുകയാണ് ട്രൂ കോളര്‍ ലക്ഷ്യമിടുന്നത്.

ഇലക്ട്രിസിറ്റി ബില്‍, മൊബൈല്‍ ടെലിഫോണ്‍ ബില്ലുകള്‍ തുടങ്ങി അങ്ങനെ എന്ത് ആവശ്യത്തിനും പേ ചെയ്യാവുന്ന മള്‍ട്ടി പര്‍പ്പസ് ആപ്പ് ആയിട്ടാണ് ചില്ലറിനെ ഡെവലപ്പ് ചെയ്തത്. ഷോപ്പ് ഓണേഴ്സിന് ബിസിനസ് ഈസിയാക്കാനുളള ഫാസ്റ്റസ്റ്റ് പേമെന്റ് സൊല്യൂഷനും ഉപഭോക്താക്കളെ നിയറസ്റ്റ് ഷോപ്പുകളിലേക്ക് ഡയറക്ട് ചെയ്യുന്ന നിയര്‍ മീ പാനല്‍ സൊല്യൂഷനുമൊക്കെ ചില്ലറിന്റെ ക്രിയേറ്റീവ് തിങ്കിംഗിന്റെ ഭാഗമായി. നിലവില്‍ 35 ലക്ഷം ആളുകള്‍ ചില്ലര്‍ ഉപയോഗിക്കുന്നുണ്ട്. കൊച്ചിയിലും മുംബൈയിലുമായി പ്രവര്‍ത്തിച്ചിരുന്ന ചില്ലറിന്റെ ആസ്ഥാനം ഇനി ബെംഗലൂരുവാണ്. ചില്ലര്‍ സിഇഒ ആയിരുന്ന സോണി ജോയ് ഇനി ട്രൂ കോളര്‍ പേയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കും.

സ്മാര്‍ട്ട്‌ഫോണുകള്‍ വഴി ട്രാന്‍സാക്ഷനുകള്‍ നടത്തുന്നവരുടെ എണ്ണം 2016 ല്‍ 32 മില്യനായിരുന്നു. എന്നാല്‍ ഇക്കൊല്ലം ഇത് 77.8 മില്യനിലെത്തുമെന്നാണ് കരുതുന്നത്. ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ വ്യാപകമാകുമ്പോള്‍ ചില്ലര്‍ പോലൊരു പ്രൊഡക്ടിന്റെ പിറവിയും കൈമാറ്റവുമൊക്കെ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഇന്‍സ്‌പൈറിംഗ് ചാപ്റ്ററായി നിലനില്‍ക്കും.

Chillr, the Indian based company, is the first multi-bank payments app, founded by Sony Joy, Anoop Sankar, Mohamed Galib and Lishoy Bhaskaran. The idea of these young engineer later developed into a product which has acquired by True caller, an international brand was found in the year 2014. Chillr started off as a product from fintech startup MobME. Around 35 lakh people use Chillr. Soni Joy, CEO of Chiller will serve as the vice president of truecaller pay. Transaction through smartphone in the year 2016 were 32 million and it is expected to hit 77.8 million this year.

Leave a Reply

Close
Close