ഹാങ്‌ഷോ, ഗുവാങ്ഷു, സിയാമെന്‍ ഉള്‍പ്പെടെ 26 നഗരങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങും. മലേഷ്യയിലും നേപ്പാളിലും ബിസിനസ് വിജയിപ്പിച്ച ശേഷമാണ് Oyo ചൈനയിലെത്തുന്നത്. ചൈനയിലെ ടൂറിസം സെക്ടറിലെ വളര്‍ച്ച മുതലെടുക്കുകയാണ് ലക്ഷ്യം. 11,000 ത്തിലധികം മുറികളാണ് അതിഥികള്‍ക്കായി Oyo സജ്ജമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍
200 ലധികം നഗരങ്ങളിലായി 6500 ലധികം ഹോട്ടലുകളില്‍ 70,000 ത്തില്‍പരം റൂമുകള്‍ ഓയോ മാനേജ് ചെയ്യുന്നു.