2018ലെ വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം നൂറാമതാണ്.ഇത് അമ്പതിലേക്കെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സംരംഭകരെ സംബന്ധിച്ചിടത്തോളം പോളിസി കൊണ്ടും സബ്സിഡി കൊണ്ടും ഗവണ്മെന്റാണ് ഏറ്റവും വലിയ ഫെസിലിറ്റേറ്റര്‍.എന്നാല്‍ ഒരു ബിസിനസ് സെറ്റ് ചെയ്തെടുക്കാന്‍ ഈ സംവിധാനത്തില്‍ പലപ്പോഴും കഴിയുന്നില്ലെന്നാണ് വാസ്തവം. 2017ല്‍ ഇന്ത്യയില്‍, സംരംഭകര്‍ക്ക് ഏറ്റവും കൂടുതല്‍ തലവേദനയായത് അഴിമതിയാണെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് നടത്തിയ സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ തടസമുണ്ടാക്കുന്ന പത്ത് ഘടകങ്ങളാണ് സര്‍വ്വെ അന്വേഷിച്ചത്.
57 ശതമാനം പേര് ചൂണ്ടിക്കാട്ടുന്നത് അഴിമതി വലിയ വെല്ലുവിളിയാണെന്നാണ്. വിദഗ്്ധ തൊഴിലാളികളുടെ അഭാവമാണ് 50 ശതമാനം പേര് ചൂണ്ടിക്കാട്ടുന്നത്. .49 ശതമാനം പേരും തൊഴിലാളികളുടെ സ്കില്ലിലും ക്വാളിറ്റിയിലും ഉടക്കി നില്‍ക്കുകയാണ്.ഭൂമിക്ക് അനുമതി ലഭിക്കാനുള്ള പ്രശ്നങ്ങള്‍ 45 ശതമാനം ഉയര്‍ത്തുമ്പോള്‍ 53 ശതമാനം പേര്‍ക്ക് ബിസിനസിന് ആവശ്യമായ അനുമതി ലഭിക്കാതിരിക്കുന്നതാണ് തലവേദ സൃഷ്ടിക്കുന്നത്. സംസ്ഥാനങ്ങളിലെ ടാക്സ് പോളിസി, ഫണ്ട് ലഭ്യമാകാനുള്ള കാലതാമസം, ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട നയങ്ങള്‍, ക്രമസമാധാനനിലയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം സംരംഭത്തിന് വിലങ്ങ് തടിയായി നില്‍ക്കുന്നുണ്ട്. രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വ്വെയിലാണ് സംരംഭത്വത്തിന് തടസ്സമുണ്ടാക്കുന്ന ഫാക്ടറുകള്‍ പങ്കുവെച്ചത്.
സംരംഭത്വത്തെ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ തന്നെ മുന്െൈക എടുക്കുമ്പോള്‍ ഇത്തരം ഫാക്ടറുകള്‍ എങ്ങിനെ പരിഹരിക്കപ്പെടുമെന്നത് വലിയ ചോദ്യചിഹ്നമാണ്. ഈസ് ഓഫ് ഡൂയിംഗ് പട്ടികയില്‍ രാജ്യം മെച്ചപ്പെടണമെങ്കില്‍ സര്‍ക്കാര്‍ തലത്തിലും പോളിസി തലത്തിലും വലിയ മാറ്റങ്ങള്‍ തന്നെ അനിവാര്യമാണ്.