പഠിക്കുന്ന കാലത്ത് വിശപ്പ് സഹിക്കാതെ വന്നപ്പോള്‍ ചെയ്ത കണ്ടുപിടിത്തം അങ്ങ് ഹിറ്റായി. അതാണ് സ്പൈസ് എന്ന റോബോട്ടിക്ക് കിച്ചന്. പേരു പോലെതന്നെ നാവില്‍ കൊതിയൂറുന്ന രുചിയുമായാണ് കേംബ്രിഡ്ജിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റോബോട്ടിക്ക് കിച്ചന് യാഥാര്‍ത്ഥ്യമാക്കിയത്. വിദ്യാര്‍ത്ഥികള്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടുകയും ചെലവ് നിയന്ത്രിക്കാന്‍ കഴിയാതെയും വന്നപ്പോള്‍ ആണ് മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരായ ലുക്ക് ഷ്ളൂട്ടറും നാലു പേരുമടങ്ങുന്ന ടീം റോബോട്ടിക്ക് കിച്ചന് എന്ന ആശയവുമായെത്തിയത്.
ക്വാളിറ്റി ഫുഡ് മിതമായ നിരക്കില്‍ മിറ്റ് ക്യാമ്പസില്‍ എത്തിക്കുന്നതില്‍ ടീം വിജയിച്ചു. ലേണിംഗിനൊപ്പം ഫുഡ് പാകം ചെയ്യാന്‍ സമയം കിട്ടാത്തത് മൂലം കുട്ടികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് പുതിയ ആശയത്തെക്കുറിച്ച് ചിന്തിച്ചത.്പൊട്ടറ്റോ, സവാള, ഗാര്‍ലിക്ക്, ചി്ക്കന്‍, റൈസ്, ആപ്പിള്‍,യോഗേര്‍ട്ട്, സോസ്, ചീസ് എന്നിങ്ങനെ വെജ് ആന്റ് നോണ്‍ വെജ് ഓപ്ഷനുമായി ലാറ്റിന്‍, മെഡിറ്റേറേനിയന്‍ ഏഷ്യന്‍ വിഭവങ്ങള്‍ കിച്ചണില്‍ ലഭ്യമാണ്. ഭക്ഷണം ചൂസ് ചെയ്ത്, ഓര്‍ഡര്‍ കൊടുത്താല്‍ അതിന് ആവശ്യമായുള്ള ഇന്‍ഗ്രേഡിയന്‍സ് റോബോട്ട് ഷെഫ് ബൗളില്‍ മിക്സ് ചെയ്ത് സര്‍വ് ചെയ്യും.
ഫുഡിനായി റോബോട്ട് അരിയുന്നതും കുക്ക് ചെയ്യുന്നതും ലൈവായി കാണാം. കുക്കിംഗ് റോബോട്ട് എന്നത് പുതിയ ഐഡിയാണെന്ന് ബോധ്യമുള്ളത് കൊണ്ട് തന്നെ വെജിറ്റബിള്‍സ് കട്ട് ചെയ്യാനും, പാകം നോക്കാനും സൂക്ഷമമായി ടെക്നോളജി ഉപയോഗിച്ചതായി ടീം ഹെഡ് ലൂക്ക് ഷ്ളൂട്ടര് ചൂണ്ടിക്കാട്ടുന്നു.ഫുഡിന്റെ ക്വാളിറ്റി ഉറപ്പിക്കാന്‍ പ്രമുഖ ഫ്രഞ്ച് ഷെഫ് ഡാനിയല്‍ ബോലൂഡും ഇവര്‍ക്കൊപ്പം ചേര്‍ന്നു. കിച്ചന് സക്സസായി മുന്നോട്ട് കൊണ്ടുപോവുകയാണ് മിറ്റിലെ സ്റ്റുഡന്റ് സറ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ്.
മക്കിന്‍സെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം 2030ഓടെ 400 മുതല്‍ 800 മില്യന്‍ വരെ തൊഴിലവസരങ്ങള്‍ ഓട്ടോമേറ്റഡായി മാറും. വെന്‍ച്വര്‍ ഫണ്ടും ഗ്രാന്റും റെയ്സ് ചെയ്ത് ബോസ്റ്റണില്‍ പുതിയ റസ്റ്ററന്റ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സ്പൈസ്.