ഇ കൊമേഴ്സ് സെക്ടറിലേക്ക് കടക്കാന്‍ ഒരുങ്ങി ഗൂഗിളും. ഇന്ത്യയില്‍ തുടങ്ങിയ ശേഷം ഗ്ലോബല്‍ എക്സ്പാന്‍ഷനാണ് ഗൂഗിള്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ചൈനയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നായ ജെഡി ഡോട്ട് കോമില്‍ 550 മില്യന്‍ ഡോളറിന്റെ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്റ് നടത്തിയ ഗൂഗിള്‍ ഫ്രഞ്ച് മള്‍ട്ടിനാഷണല്‍ റീട്ടെയ്ലറായ Carrefour SA (ക്യാരഫോര്‍ എസ്എ) യുമായി ഓണ്‍ലൈന്‍ ഗ്രോസറി സെയില്‍സിനും ധാരണയിലെത്തിയിരുന്നു. ഇ കൊമേഴ്സിലെ ഗൂഗിളിന്റെ താല്‍പര്യത്തിന് തെളിവായിട്ടാണ് ഈ നീക്കങ്ങളെ കാണുന്നത്.
2020 ഓടെ ഇന്ത്യയിലെ ഇ കൊമേഴ്സ് മാര്‍ക്കറ്റ് 100 ബില്യന്‍ ഡോളറിലെത്തുമെന്നാണ് വിലയിരുത്തല്‍. 2022 ഓടെ ഇന്ത്യന്‍ പോപ്പുലേഷന്റെ 41.6 ശത്മാനം ഓണ്‍ലൈന്‍ ഷോപ്പേഴ്സായി മാറുമെന്നാണ് മാര്‍ക്കറ്റ് അനലൈസേഴ്സ് പ്രഡിക്ട് ചെയ്യുന്നത്. ടെക്നോളജി അപ്ഡേഷനും പ്ലാറ്റ്ഫോമുമാണ് ഇ കൊമേഴ്സ് കമ്പനികള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി. ഇത് അനായാസം മറികടക്കാന്‍ ഗൂഗിളിനാകും. ലൊജിസ്റ്റിക്സും സപ്ലൈ ചെയിനുമുള്‍പ്പെടെയുളള കാര്യങ്ങളില്‍ കോംപെറ്റിറ്റീവാകാനുളള ശ്രമത്തിലാണ് കമ്പനി. വാള്‍മാര്‍ട്ട് ഏറ്റെടുത്തതിന് ശേഷം
ഫ്ളിപ്പ്കാര്‍ട്ടില്‍ നിക്ഷേപത്തിന് ഗൂഗിള്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ഇത് വിജയിച്ചില്ല.
എഐ ടൂള്‍സും ക്ലൗഡ് സര്‍വ്വീസും ഓണ്‍ലൈന്‍ പരസ്യങ്ങളുമൊക്കെ നിര്‍ണായകമായ ഇ കൊമേഴ്സ് ബിസിനസിനെ ഗൂഗിളിന്റെ വരവ് കൂടുതല്‍ കോംപെറ്റിറ്റീവാക്കും. ജി മെയിലിലെ 18 മില്യന്‍ സബ്സ്‌ക്രൈബര്‍ ബെയ്സും തേസ് ആപ്പ് ഉള്‍പ്പെടെയുളള പ്ലാറ്റ്ഫോമുകളിലെ സെല്ലര്‍ ഡാറ്റയുമൊക്കെ ഗൂഗിളിന്റെ ഇ കൊമേഴ്സ് എന്‍ട്രിക്ക് കരുത്ത് പകരും. പ്രൊജക്ടിനെക്കുറിച്ച് ഔദ്യോഗികമായി ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടില്ല. ഇ കൊമേഴ്സിലെ അതികായന്‍മാരായ ആമസോണിനും ആലിബാബയ്ക്കും ഫ്ളിപ്പ്കാര്‍ട്ടിനുമൊക്കെ ഗൂഗിളിന്റെ വരവ് കടുത്ത വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.