ട്രംപ് ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നുണ്ടോ? മോദിയുടെ “മഹാൻ” എന്ന് വിളിച്ച് പ്രശംസിച്ചത് എന്തിനുള്ള സൂചനയാണ്?
ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, അമേരിക്ക ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങളും വ്യാപാരബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്.
ഡൊണാൾഡ് ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാമെന്ന് സൂചനകളാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്. ഇത്, ഇരുരാജ്യങ്ങളും വ്യാപാരബന്ധം കൂടുതൽ വളർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കും. കൂടാതെ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “ഗ്രേറ്റ് മാൻ എന്നും സുഹൃത്തെന്നും വിശേഷിപ്പിച്ചു.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ട്രംപ് പറഞ്ഞത് പ്രധാനമന്ത്രി മോദിയുമായുള്ള ചര്‍ച്ചകള്‍ വളരെ നന്നായി പുരോഗമിക്കുകയാണെന്നാണ്.
ഭാരക്കുറവിന് മരുന്നുകളുടെ വില കുറയ്ക്കുന്നതിനുള്ള പുതിയ കരാര്‍ പ്രഖ്യാപിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ട്രംപ് പറഞ്ഞത് ഇപ്രകാരമാണ്- മോദി റഷ്യയിൽ നിന്നുള്ള വാങ്ങൽ കൂടുതലായി നിർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ വ്യക്തിയാണ്. അദ്ദേഹം എന്റെ സുഹൃത്താണ്, ഞങ്ങൾ സംസാരിക്കുന്നു, ഞാൻ അവിടെ വരാൻ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ച് തീരുമാനിക്കുമെന്നും വരുമെന്നുമാണ് ട്രംപ്
നൽകുന്ന സൂചന.
ഇരു രാജ്യങ്ങൾക്കിടയിലെ വ്യാപാര ചർച്ചകൾ നല്ല പുരോഗതിയിലാണെന്നും മോദിയുമായുള്ള ബന്ധം വലിയ സൗഹൃദത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
President Donald Trump hinted at an India visit next year to boost trade, calling PM Narendra Modi a “great man” and a friend. Trade talks between the two nations are progressing well.