UST Global joins Unicorn club, gets $250M from Temasek

ഡിജിറ്റല്‍ ടെക്നോളജി സര്‍വ്വീസ് കമ്പനിയായ യുഎസ്ടി ഗ്ലോബല്‍ സിംഗപ്പൂര്‍ ബെയ്സ്ഡായ ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ഫേം, ടെമാസെക്കില്‍ നിന്ന് 250 മില്യന്‍ ഡോളര്‍ നിക്ഷേപം നേടി യൂണിക്കോണ്‍ ക്ലബില്‍ കടന്നു. ടെമാസെക്കിന്റെ ഇന്‍വെസ്റ്റ്‌മെന്റ് കൂടി ലഭിച്ചതോടെ യുഎസ്ടി ഗ്ലോബലിന്റെ വാല്യു 1 ബില്യന്‍ ഡോളര്‍ കടന്നു. യുഎസ്ടി ഗ്ലോബലിലെ ആദ്യ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്ററാണ് ടെമാസെക്ക്.കമ്പനിയുടെ ഗ്ലോബല്‍ ഗ്രോത്തിന് ടെമാസെക്കിന്റെ നിക്ഷേപം കരുത്ത് പകരുമെന്ന് സിഇഒ സാജന്‍ പിളള പറഞ്ഞു.

1999 ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി ചുരുങ്ങിയ കാലം കൊണ്ടാണ് അന്‍പതിലധികം, ഫോര്‍ച്യൂണ്‍ 500 കമ്പനികളെയടക്കം ക്ലയന്റ്് നെറ്റ്വര്‍ക്കിലെത്തിച്ചത്. ഡാറ്റാ ഡ്രിവണ്‍ ബിസിനസ് ഇന്നവേഷന്‍ മോഡലുകളിലും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലും ഉള്‍പ്പെടെ കൂടുതല്‍ റിസര്‍ച്ചിനും ഡെവലപ്പ്മെന്റിനുമുളള ഒരുക്കത്തിനിടെയാണ് ടെമാസെക്കിന്റെ നിക്ഷേപം ലഭിച്ചത്. കമ്പനിയുടെ നിശ്ചിതശതമാനം ഓഹരികള്‍ ടെമാസെക്കിന് ലഭിക്കും. യുഎസ്ടി ഗ്ലോബലിന്റെ വളര്‍ച്ചയില്‍ ഈ നിക്ഷേപം വലിയ പങ്ക് വഹിക്കും.

ന്യൂ ഏജ് ടെക്നോളജികളിലും ഇന്നവേഷനുകളിലും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതടക്കമുളള ഓപ്ഷനുകള്‍ യുഎസ്ടി ഗ്ലോബല്‍ പരിഗണിക്കുന്നുണ്ട്. ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍, എഡ്യുക്കേഷന്‍ മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ. നിലവില്‍ തിരുവനന്തപുരത്തും കാലിഫോര്‍ണിയയിലും അടക്കം ഇന്‍ഫിനിറ്റി ലാബ്സ് എന്ന പേരില്‍ ഇന്നവേഷന്‍ ലാബുകള്‍ യുഎസ്ടി ഗ്ലോബല്‍ നടത്തുന്നുണ്ട്. ഡാറ്റ അനലിറ്റിക്സ്, ക്ലൗഡ് കണ്‍സള്‍ട്ടിംഗ്, പ്രൊഡക്ട് എന്‍ജിനീയറിംഗ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ ടെക്നോളജി സൊല്യൂഷന്‍സാണ് യുഎസ്ടി ഗ്ലോബല്‍ ഓഫര്‍ ചെയ്യുന്നത്.

കാലിഫോര്‍ണിയ, സിംഗപ്പൂര്‍, ലണ്ടന്‍ എന്നിവിടങ്ങളിലെ റീജിയണല്‍ ഹെഡ് ഓഫീസുകള്‍ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 35 ഓഫീസുകളാണ് യുഎസ്ടി ഗ്ലോബലിന് ഉളളത്. ഡിജിറ്റല്‍ ടെക്നോളജിയില്‍ ഇനിയും ധാരാളം അവസരങ്ങളാണ് യുഎസ്ടി ഗ്ലോബലിന് മുന്നിലുളളതെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കൃഷ്ണ സുധീന്ദ്ര പറഞ്ഞു.അവന്‍ഡസ് ക്യാപ്പിറ്റലും ഡിബിഎസ് ബാങ്കുമായിരുന്നു ട്രാന്‍സാക്ഷന്റെ ഫിനാന്‍ഷ്യല്‍ അഡൈ്വസേഴ്സ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version