ഈ സാമ്പത്തിക വർഷം 100 പുതിയ സിനിമാ സ്‌ക്രീനുകൾ കൂടി ആരംഭിക്കാൻ മൾട്ടിപ്ലെക്സ് തിയേറ്റർ കമ്പനി പിവിആർ ഐനോക്സ് (PVR INOX). ചെറുമാർക്കറ്റുകളിൽ 150-200 ടിക്കനിരക്കിലുള്ള കൂടുതൽ സ്ക്രീനുകൾ കൊണ്ടുവരുമെന്നും  പിവിആർ ഐനോക്സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജ്‌ലി പറഞ്ഞു.

ഐനോക്‌സിന്റെ 60 ശതമാനം സ്‌ക്രീനുകളും നിലവിലുള്ള മുൻനിര വിപണികളിൽ നിന്നാണ് വരുന്നതെങ്കിലും, 150-200 രൂപ താങ്ങാനാവുന്ന ടിക്കറ്റ് വിലയുള്ള ചെറിയ വിപണികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കും. കമ്പനിയുടെ വിപുലീകരണ പദ്ധതികൾ പ്രധാനമായും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ്. ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ ശ്രദ്ധ നൽകും. 2025-26ൽ മാത്രം ഏകദേശം 100 സ്‌ക്രീനുകൾ തുറക്കാനായിരുന്നു പദ്ധതിയെന്നും സഞ്ജീവ് കുമാർ പറഞ്ഞു. ഇതിൽ 60 സ്ക്രീനുകൾ ഇതിനകം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം തുറക്കുന്ന 100 സ്‌ക്രീനുകളിൽ 40 എണ്ണം ഹൈദരാബാദ്, ബെംഗളൂരു, ഹുബ്ലി എന്നിങ്ങനെ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ്. ഇതോടൊപ്പം മുംബൈ, ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലും സിലിഗുരി, ജബൽപൂർ, ലേ, ഗാങ്‌ടോക്ക് തുടങ്ങിയ ചെറുനഗരങ്ങളിലും സ്ക്രീനുകൾ വരും-അദ്ദേഹം പറഞ്ഞു.

PVR INOX plans to open 100 new cinema screens this fiscal year, with a major focus on South India and smaller markets offering affordable ticket prices between ₹150-200.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version