നവസംരംഭകരിലധികവും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ പ്രിഫര്‍ ചെയ്യുന്ന നഗരമാണ് ബെംഗലൂരു. എന്താണ് ബെംഗലൂരുവിനെ സ്റ്റാര്‍ട്ടപ്പുകളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്ന ഘടകങ്ങള്‍? സ്മോള്‍ ബിസിനസ് പ്രൈസസ് ഡോട്ട് കോ ഡോട്ട് യുകെ നടത്തിയ സര്‍വ്വെയില്‍ ലോകത്തെ മികച്ച ടെക് ഹബ്ബുകളില്‍ രണ്ടാം സ്ഥാനമാണ് ബെംഗലൂരുവിന്. യംഗ് ഇന്നവേറ്റേഴ്സിന് അതിജീവിക്കാനും വര്‍ക്ക് ചെയ്യാനും സഹായകമായ ഫാക്ടേഴ്സും സ്റ്റാര്‍ട്ടപ്പ് വാല്യുവേഷനുമൊക്കെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വെ. സര്‍വ്വെയില്‍ ബെംഗലൂരുവിനെ മുന്നിലെത്തിച്ചത് ഈ ഘടകങ്ങളാണ്.
1) മികച്ച ഇന്‍വെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷന്‍
നിക്ഷേപം 15000 കോടിയിലധികം
2) മികച്ച എക്‌സിറ്റ് വാല്യു
3) വെഞ്ച്വര്‍ ഫണ്ടിംഗില്‍ മികച്ച ഗ്രോത്ത്
4) ലോകത്തെ ഏറ്റവും മികച്ച യംഗ് എന്‍ട്രപ്രണേഴ്‌സ്
ബംഗലൂരു ശരാശരി പ്രായം 28.5 വയസ്
സിലിക്കണ്‍ വാലി 36.2 വയസ്
5) കുറഞ്ഞ സാലറിയില്‍ മികച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനിയേഴ്‌സ്
6) ശരാശരി വാര്‍ഷിക വരുമാനം
ബംഗലൂരു 15 LAKHS
സിലിക്കണ്‍ വാലി 70 LAKHS
7) 1000 ത്തില്‍ 28 പേര്‍ യുണീക്ക് ഐപി വഴി
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു
8) 6000 + നിക്ഷേപകര്‍
9) ആവറേജ് വാല്യുവേഷന്‍
3.4 മില്യന്‍ ഡോളര്‍
10)ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌കോര്‍
3.34/5
എമേര്‍ജിംഗ് ബിസിനസുകള്‍ക്ക് അനുയോജ്യമായ ലോകത്തെ മികച്ച ടെക് ഹബ്ബുകളിലൊന്നായി ബെംഗലൂരു മാറിക്കഴിഞ്ഞു. ഹൈ പെര്‍ഫോമിങ് കണക്ടിവിറ്റിയും ഫെസിലിറ്റികളുമാണ് ഇന്ത്യയിലെ സിലിക്കണ്‍ വാലി എന്ന് അറിയപ്പെടുന്ന ബെംഗലൂരുവിനെ നവസംരംഭകര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ബെംഗലൂരുവിനോട് മത്സരിക്കുന്ന കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെയുളള കേരളത്തിലെ നഗരങ്ങളിലും പ്രാവര്‍ത്തികമാക്കേണ്ടത് സംരംഭകരുടെ ഈ ബേസിക് നീഡ്‌സാണ്…