U.S. Consul General Mr. Robert Burgess impressed on startups and innovations in Kerala

ഇന്ത്യയിലെയും കേരളത്തിലെയും സ്റ്റാര്‍ട്ടപ്പുകളും പ്രൊഡക്ടുകളും മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്ന് ചെന്നൈയിലെ യുഎസ് കോണ്‍സുല്‍ ജനറല്‍ റോബര്‍ട്ട് ബര്‍ഗസ്. കൊച്ചി മേക്കര്‍ വില്ലേജില്‍ സന്ദര്‍ശനം നടത്തിയ റോബര്‍ട്ട് ബര്‍ഗസ് ചാനല്‍അയാം ഫൗണ്ടര്‍ നിഷ കൃഷ്ണന് നല്‍കിയ അഭിമുഖത്തിലാണ് നിലപാടുകള്‍ വ്യക്തമാക്കിയത്.

മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളുടെ ക്വാളിറ്റി അതിശയിപ്പിക്കുന്നതാണെന്ന് റോബര്‍ട്ട് ബര്‍ഗസ് പറഞ്ഞു. പ്രീ പ്രോട്ടോടൈപ്പില്‍ നിന്നും പ്രോട്ടോടൈപ്പിലേക്കും പ്രൊഡക്ടിലേക്കുമൊക്കെ സംരംഭകരെ എത്തിക്കാന്‍ ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡിലുളള ഫെസിലിറ്റികളാണ് മേക്കര്‍ വില്ലേജില്‍ ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ ആവശ്യങ്ങള്‍ അഡ്രസ് ചെയ്യുന്ന പ്രോഡക്ടുകളാണ് ഉണ്ടാകേണ്ടതെന്ന് റോബര്‍ട്ട് ബര്‍ഗസ് ചൂണ്ടിക്കാട്ടി. എനര്‍ജി, ഹെല്‍ത്ത്‌കെയര്‍, എന്‍വയോണ്‍മെന്റ് തുടങ്ങിയ മേഖലകളില്‍ ആഗോള തലത്തില്‍ പുതിയ ആശയങ്ങളെ പ്രമോട്ട് ചെയ്യുന്ന നിലപാടാണ് യുഎസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ എന്‍ട്രപ്രണേറിയല്‍ എന്‍വയോണ്‍മെന്റിനെ സപ്പോര്‍ട്ട് ചെയ്യുന്ന നിരവധി നടപടികളാണ് യുഎസ് കൈക്കൊളളുന്നത്. 2017 ലെ ഗ്ലോബല്‍ ഇക്കണോമിക് സമ്മിറ്റിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇന്നും നടന്നുവരികയാണ്. ഇന്ത്യയും യുഎസും സംയുക്തമായിട്ടാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായി കോണ്‍സുലേറ്റുകള്‍ കേന്ദ്രീകരിച്ച് സ്റ്റാര്‍ട്ടപ്പുകളെയും യുവ എന്‍ട്രപ്രണേഴ്‌സിനെയും പങ്കെടുപ്പിക്കുന്ന നിരവധി പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് റോബര്‍ട്ട് ബര്‍ഗസ് ചൂണ്ടിക്കാട്ടി.

Start-ups in India and Kerala are shone in quality to admire in world class level. The words from Mr.Robert Burgess, US consul general indicates the positive vibe in the start-up ecosystem in the country. Burgess esteemed the quality and ideals of start-ups in Maker village, on an interview to Nisha Krishnan, Founder, channeliam.com during his visit to Kochi Maker Village. The various stages of production from pre-prototypes to prototypes up to product launching, he finds to be praiseworthy at Maker Village.
The US encourages Indian start-up ecosystem through seminars, entrepreneurial ideals and mustering mentors together for young entrepreneurs. Mr Burgess responded to the question on US assistance to Indian start-up ecosystem.The bench mark quality of start-ups in Maker Village astonishes Burgess. The products which are addressing the demands of the world have to be produced, he pointed out. As far as the tech sector is concerned, the US focus globally on Energy, Healthcare and environment in a cost -effective way, Mr. Robert Burgess said.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version