തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമിക്കാൻ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. ടെർമിനൽ വികസനത്തിന്റെ ഭാഗമായി 136 കോടിയിലേറെ ചിലവിലാണ് ലോകോത്തര നിലവാരത്തിലുള്ള ഹോട്ടൽ ഒരുങ്ങുക.

അന്താരാഷ്ട്ര ടെർമിനലിലേക്കുള്ള ഫ്ലൈഓവറിന് സമീപത്തായി ഇപ്പോൾ ദേശീയപതാക സ്ഥാപിച്ചിരിക്കുന്നതിന് അടുത്തായാണ് പഞ്ചനക്ഷത്ര ഹോട്ടൽ നിർമിക്കുക.
ഹോട്ടൽ മേഖലയിൽ വൈദഗ്ദ്ധ്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഏജൻസിക്കായിരിക്കും നടത്തിപ്പ് ചുമതല.

കൺവെൻഷൻ സെന്ററും റസ്‌റ്റോറന്റും അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും. ഉയരമുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിന് നിയന്ത്രണങ്ങളുള്ളതിനാൽ പരമാവധി 23 മീറ്റർ ഉയരം മാത്രമാണ് ഹോട്ടലിനുണ്ടാകുക.

240 മുറികളും 660 പേർക്ക് ഭക്ഷണം കഴിക്കാവുന്ന സൗകര്യവുമുള്ള 33902 ചതുരശ്ര മീറ്റർ പഞ്ചനക്ഷത്ര ഹോട്ടലിന് രണ്ട് ഭൂഗർഭ പാർക്കിംഗ് നിലകളടക്കം ആകെ 7നിലകളാണ് ഉണ്ടാകുക.  3മാസത്തിനകം നിർമാണക്കരാർ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Adani Airport Holdings gets environmental clearance to build a 7-story, 240-room, 5-star hotel near Thiruvananthapuram International Airport’s flyover as part of terminal expansion.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version