ഹെല്‍മറ്റില്ലാതെ ബൈക്കില്‍ കറങ്ങുന്നവരെ കുടുക്കാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും. ഹൈദരാബാദ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ത്ഥികളായ സി. വിഷ്ണു, ദിനേശ് സിംഗ് എന്നിവരാണ് ടെക്നോളജി വികസിപ്പിച്ചത്. അസോസിയേറ്റ് പ്രഫസര്‍ സി കൃഷ്ണമോഹന്റെ നേതൃത്വത്തിലായിരുന്നു റിസര്‍ച്ച്. മെഷീന്‍ ലേണിംഗും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലും ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിലൂടെയാണ് മോണിട്ടറിംഗ് സാധ്യമാകുന്നത്.
നഗരത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്നവരെ മനുഷ്യരുടെ സഹായമില്ലാതെ മെഷീന്‍ ഐഡന്റിഫൈ ചെയ്യും. നിയമം ലംഘിക്കുന്നവരെ കണ്ടെത്തിയാല്‍ 10-11 മില്ലി സെക്കന്റുകള്‍ക്കുളളില്‍ കണ്‍ട്രോള്‍ റൂമിലേക്ക് അലെര്‍ട്ട് നല്‍കും. വിഷ്വല്‍ ഇമേജുകള്‍ അനലൈസ് ചെയ്യാന്‍ കഴിയുന്ന Convolutional neural network technology ആണ് സോഫ്റ്റ് വെയറില്‍ ഉപയോഗിക്കുന്നത്. രണ്ട് വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്കും ട്രയല്‍ റണ്ണിനും ശേഷമാണ് ടെക്നോളജി ഡെവലപ്പ് ചെയ്തത്.
അലെര്‍ട്ട് നല്‍കുന്നതിന് പുറമേ ഗതാഗത വകുപ്പിന്റെ വെബ്സൈറ്റുമായി കണക്ട് ചെയ്ത് വാഹന ഉടമയ്ക്ക് എസ്എംഎസ് അലെര്‍ട്ട് നല്‍കാനും പിഴയടയ്ക്കാനുളള ചെല്ലാന്‍ ഫോം ജനറേറ്റ് ചെയ്യാനുളള ഓപ്ഷനും സോഫ്റ്റ്വെയറിലുണ്ട്.