KSUM organises AngelHack Hackathon Series, Syndrive attain 1st position

കേരളവും ഇന്ത്യയും നേരിടുന്ന റിയല്‍ പ്രോബ്ലംസ് തൊട്ടറിഞ്ഞ ആശയങ്ങള്‍. അതിന്റെ സൊല്യൂഷനുകള്‍ തേടി 48 മണിക്കൂര്‍ തുടര്‍ച്ചയായ കോഡിങും ലേണിംഗും. പ്രതിഭാധനരായ യുവ ഇന്നവേറ്റേഴ്‌സിന്റെ സംഗമവേദിയായി മാറി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ നടന്ന ഏയ്ഞ്ചല്‍ഹാക്ക് ഗ്ലോബല്‍ ഹാക്കത്തോണ്‍. സ്റ്റാര്‍ട്ടപ് മിഷന്റെ കൊച്ചി കാംപസില്‍ കേരളത്തില്‍ നിന്നും നാഷണല്‍ ലെവലില്‍ നിന്നും 150 ലധികം സ്റ്റുഡന്‍സും ഡെവലപ്പേഴ്സുമാണ് രണ്ട് ദിവസമായി നടന്ന ഹാക്കത്തോണില്‍ ചലഞ്ചുകള്‍ സോള്‍വ് ചെയ്യാന്‍ ശ്രമിച്ചത്.

സൈസൈറ്റിയിലെ കാതലായ പ്രശ്‌നങ്ങള്‍ക്കുള്ള സൊല്യുഷനുകള്‍ കണ്ടെത്താനുള്ള ഹാക്കിംഗ് വേദിയായി മാറുകയായിരുന്നു ഏയ്ഞ്ചല്‍ഹാക്ക്. ആക്‌സിഡന്റ് ഡിറ്റക്ഷന്‍ ആപ്പ് ഡെവലപ്പ് ചെയ്ത കൊച്ചി ഗവണ്‍മെന്റ് മോഡല്‍ എഞ്ചിനീയറിംഗ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ പ്രൊജക്ട് സിന്‍ഡ്രൈവ് (syndrive) ഹാക്കത്തോണില്‍ ഒന്നാമതെത്തി. വിവിധ സെക്ടറുകളിലെ സൊല്യൂഷന്‍സുമായി 22 ടീമുകളാണ് എക്‌സ്‌പേര്‍ട്ട് പാനലിനു മുന്നില്‍ ഐഡിയകള്‍ അവതരിപ്പിച്ചത്.

സ്ത്രീകള്‍ക്ക് നേരെയുളള ലൈംഗീകാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ടെക്‌നോളജി പ്രയോജനപ്പെടുത്തി പുതിയ സംവിധാനവും പാര്‍ക്കിംഗ് സൊല്യൂഷനുകളും മുതല്‍ ബ്ലോക്ക് ചെയിനും ഓഗ്മമെന്റ്ഡ് റിയാലിറ്റിയും ഫിന്‍ടെക്കുമൊക്കെ ഏയ്ഞ്ചല്‍ ഹാക്കില്‍ ഇടംപിടിച്ചു. മൊബൈല്‍, വെബ് ആപ്ലിക്കേഷന്‍ വഴിയുളള സൊല്യൂഷനുകളാണ് അവതരിപ്പിക്കപ്പെട്ടതില്‍ അധികവും.

ഗ്ലോബല്‍ ഹാക്കത്തണ്‍ സീരീസിന്റെ ഭാഗമായി നടന്ന എയ്ഞ്ചല്‍ ഹാക്ക് വലിയ അവസരമാണ് ടെക്കനോളജിയെ പ്രണയിക്കുന്ന യംഗ് ഡവലപ്പേഴ്സിന് നല്‍കിയത്. വിജയികള്‍ക്ക് AngelHack ന്റെ റിമോട്ട് ആക്സിലറേറ്റര്‍ പ്രോഗ്രാമായ HACKcelerator ല്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. സെപ്റ്റംബറില്‍ സിലിക്കണ്‍വാലിയിലാണ് HACKcelerator.

The Angelhack global hackathon series held at Kerala Startup Mission campus, Kochi was a great opportunity for the young developers and tech experts.150 plus students and developers from Kerala and national level participated in the event. The hackathon received ideas related to fintec, women safety, transportation and disaster management from various teams.20 teams presented the ideas to the expert panel. Among those, Syndrive, an accident detection app developed by the computer science students of Model engineering college won the first position.The winning team will get the opportunity to participate in AngelHack exclusive and remote accelerator programme, HACKcelerator to be held in September at US.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version