പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ സൊല്യൂഷൻ തേടി ഹാക്കത്തോൺ. കേരളം നേരിട്ട പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷനാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത് . Call for Code challenge എന്ന പേരിൽ സോഫ്റ്റ് വെയർ ഡെവലപ്പേഴ്സിനായി സെപ്തംബർ 7 നും 8 നും തിരുവനന്തപുരം ടെക്നോപാർക്കിലെ KSUM Meetup Cafe യിലാണ് ഹാക്കത്തോൺ നടക്കുക. സെപ്തംബർ 4 വരെ http://callforcodekerala.mybluemix.net ലൂടെ രജിസ്റ്റർ ചെയ്യാം . രക്ഷാദൗത്യങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായകമായ സൊല്യൂഷനുകളാണ് ഡെവലപ്പ് ചെയ്യേണ്ടത് . IBM, NASSCOM എന്നിവരുമായി ചേർന്നാണ് സ്റ്റാർട്ടപ്പ് മിഷൻ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. IBM ൽ നിന്നുൾപ്പെടെയുള്ള ടെക്നിക്കൽ എക്സ്പേർട്സിന്റെ ഗൈഡൻസും ലഭിക്കും. പ്രകൃതിദുരന്തങ്ങൾ നേരിടാൻ ടെക്നോളജിയെ കൂട്ടുപിടിച്ചുള്ള തയ്യാറെടുപ്പ് ഊർജിതപ്പെടുത്തുകയാണ് ലക്ഷ്യം. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായകമായ പുതിയ ആശയങ്ങളും ആപ്ലിക്കേഷനുകളും ഡെവലപ്പ് ചെയ്യാം. കേരളം നേരിട്ട പ്രളയം അതിജീവിക്കാനും രക്ഷാപ്രവർത്തനത്തിലും ടെക്നോളജി വലിയ പങ്ക് വഹിച്ചിരുന്നു… IT Mission ന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ www.keralarescue.in വെബ്സൈറ്റിലൂടെയാണ് രക്ഷാദൗത്യങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചത്. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ സൊല്യൂഷനുകൾ തേടാൻ സ്റ്റാർട്ടപ്പ് മിഷൻ മുൻകൈ എടുക്കുന്നത്.