ഓണ്‍ലൈന്‍ പരസ്യമേഖലയില്‍ ഗൂഗിളിനും ഫെയ്സ്ബുക്കിനും വെല്ലുവിളിയായി ആമസോണ്‍. 2018 ഫസ്റ്റ് ക്വാര്‍ട്ടറില്‍ ആമസോണിന്റെ ഓണ്‍ലൈന്‍ പരസ്യവരുമാനത്തില്‍ 130 % മാണ് വര്‍ദ്ധനയുണ്ടായത്. 88 ബില്യന്‍ ഡോളര്‍ വരുന്ന ഓണ്‍ലൈന്‍ പരസ്യമാര്‍ക്കറ്റില്‍ കീ പൊസിഷനിലേക്ക് ആമസോണ്‍ ഉയരുകയാണെന്ന് മാര്‍ക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നു. ആമസോണില്‍ ലിസ്റ്റ് ചെയ്യാത്ത പ്രൊഡക്ടുകള്‍ പോലും ഓണ്‍ലൈന്‍ പരസ്യത്തിനായി ആമസോണിനെ ആശ്രയിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ പരസ്യങ്ങള്‍ മുഖ്യവരുമാനസ്രോതസുകളില്‍ ഒന്നായി മാറ്റാനുളള പ്രവര്‍ത്തനങ്ങളും ആമസോണ്‍ തുടങ്ങി. ഇന്ത്യയുള്‍പ്പെടെയുളള മാര്‍ക്കറ്റുകള്‍ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. ഷോപ്പിംഗ് താല്‍പര്യമുളളവരിലേക്ക് എളുപ്പം എത്തിക്കാന്‍ കഴിയുമെന്നതിനാല്‍ ആമസോണിന്റെ പരസ്യ പ്ലാറ്റ്ഫോമിന് നല്ല ഡിമാന്റാണ്. നിലവില്‍ ആമസോണിന്റെ വരുമാനത്തില്‍ 11 % ക്ലൗഡ് ഉള്‍പ്പെടെയുളള വെബ് സര്‍വ്വീസുകളില്‍ നിന്നാണ്.
100 മില്യനില്‍ അധികമാണ് ആമസോണിന്റെ പ്രൈം സബ്സ്ക്രൈബേഴ്സ്. General Mills, Hershey, Unilever തുടങ്ങിയ ബ്രാന്‍ഡുകള്‍ ആമസോണ്‍ വഴിയുളള പരസ്യം വര്‍ദ്ധിപ്പിച്ചുകഴിഞ്ഞു.