രാജ്യത്തെ കാപ്പി കര്‍ഷകരെ ഡിജിറ്റലാക്കാന്‍ മൊബൈല്‍ ആപ്പുകളുമായി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട രണ്ട് മൊബൈല്‍ ആപ്പുകള്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു പുറത്തിറക്കി. India coffee field force app, Coffee KrishiTharanga എന്നീ ആപ്പുകളാണ് പുറത്തിറക്കിയത്. ടെക്നോളജിയുടെ സഹായത്തോടെ ഉല്പാദനം ഉയര്‍ത്താനും ക്വാളിറ്റി മെച്ചപ്പെടുത്താനും കര്‍ഷകരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് സുരേഷ് പ്രഭു ചൂണ്ടിക്കാട്ടി.
പ്രൊഡക്ഷന്‍ വര്‍ദ്ധിപ്പിക്കാനും പ്രോഫിറ്റബിലിറ്റിയും എന്‍വയോണ്‍മെന്റല്‍ സസ്റ്റെയ്നബിലിറ്റിയും ഉയര്‍ത്താനും സഹായിക്കുന്നതാണ് Coffee KrishiTharanga ആപ്പ്. ഉല്പാദനത്തിന്റെ എല്ലാ ഘട്ടത്തിലും ജോലി എളുപ്പമാക്കുന്ന സൊല്യൂഷനുകള്‍ കര്‍ഷകര്‍ക്കായി പ്രൊവൈഡ് ചെയ്യുകയാണ് ആപ്പിലൂടെ ഉദ്ദേശിക്കുന്നത്.
കാപ്പി കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുളള ഡാറ്റാ അനലിറ്റിക്സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍ അധിഷ്ഠിതമായ പൈലറ്റ് പ്രൊജക്ടുകളും സുരേഷ് പ്രഭു ലോഞ്ച് ചെയ്തു. മഴയും കാപ്പിച്ചെടികളിലെ പൂപ്പലും രോഗബാധയുമൊക്കെ മനസിലാക്കാനും പ്രതിരോധിക്കാനും കര്‍ഷകരെ സഹായിക്കുന്ന സൊല്യൂഷനുകള്‍ തേടുന്നതാണ് പ്രൊജക്ടുകള്‍. ഇന്ത്യയില്‍ 4.54 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് കാപ്പി കൃഷി ചെയ്യുന്നത്. കേരളത്തിലെ പ്രളയത്തില്‍ കാപ്പി കര്‍ഷകര്‍ക്ക് ഉണ്ടായ നാശനഷ്ടം കോഫി ബോര്‍ഡ് വിലയിരുത്തിയ ശേഷം മന്ത്രാലയം ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും
സുരേഷ് പ്രഭു വ്യക്തമാക്കി.