KFC introduce relief schemes to Flood- affected investors

കേരളത്തിലുണ്ടായ പ്രളയത്തില്‍ നഷ്ടം നേരിട്ട സംരംഭകര്‍ക്ക് ബിസിനസ് പുനരുജ്ജീവിപ്പിക്കാനുളള സഹായവുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനും. വെള്ളം കയറി നാശനഷ്ടം നേരിട്ട KFC ഫിനാന്‍സ്ഡ് ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകള്‍ക്ക് റീബില്‍ഡ് ഫണ്ടിന്റെ 90 % വരെ അധികവായ്പയായി നല്‍കുന്നതുള്‍പ്പെടെയുളള റിലീഫ് സ്റ്റെപ്പുകളാണ് KFC അനൗണ്‍സ് ചെയ്തത്.

വെള്ളം കയറി കേടുപാട് വന്ന മെഷീനറി റീപ്ലെയ്‌സ് ചെയ്യാനും റിപ്പയര്‍ ചെയ്യാനും വീണ്ടും പ്രൊഡക്ഷന്‍ തുടങ്ങാന്‍ റോ മെറ്റീരിയല്‍സ് പര്‍ച്ചെയ്‌സ് ചെയ്യാനും വര്‍ക്കിങ് ഫണ്ടായും മെയിന്റനന്‍സ് കോസ്റ്റായുമൊക്കെ സംരംഭകര്‍ക്ക് വായ്പ പ്രയോജനപ്പെടുത്താം. രണ്ട് വര്‍ഷത്തെ മൊറട്ടോറിയം ഉള്‍പ്പെടെ എട്ട് വര്‍ഷത്തെ റീപേമെന്റ് പിരീഡിലാണ് അധികവായ്പ KFC ലഭ്യമാക്കുക. പ്രൊസസിങ് ഫീ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഒഴിവാക്കി നല്‍കും. കോര്‍പ്പറേഷന്‍ മുന്‍കൈയ്യെടുത്തുളള റവന്യൂ റിക്കവറി നടപടികള്‍ റിലീഫ് പിരീഡിലേക്ക് മരവിപ്പിച്ചുകഴിഞ്ഞു.

തിരിച്ചടവ് വൈകിയ സ്റ്റാന്‍ഡേര്‍ഡ് കസ്റ്റമേഴ്‌സില്‍ നിന്ന് ഈടാക്കുന്ന പിഴപ്പലിശയില്‍ മൂന്ന് മാസത്തേക്ക് പൂര്‍ണമായി ഇളവ് നല്‍കും. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും ബില്‍ഡിങ്ങുകളും പാലങ്ങളും പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാരില്‍ നിന്ന് കരാറെടുക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കായി 20 കോടി രൂപ വരെ വായ്പ നല്‍കുന്ന വികാസ് സ്‌കീമും KFC അനൗണ്‍സ് ചെയ്തു. കരാര്‍ തുകയുടെ 80 ശതമാനം വരെയാണ് വായ്പ ലഭ്യമാക്കുക.

പൂര്‍ത്തിയായ വര്‍ക്കുകളുടെ ബില്‍, കണ്‍സേണ്‍ഡ് ഡിപ്പാര്‍്ട്ടമെന്റില്‍ സബ്മിറ്റ് ചെയ്തുകഴിഞ്ഞാല്‍ സര്‍ക്കാര്‍ ഫണ്ടിന് കാത്തുനില്‍ക്കാതെ കരാറുകാര്‍ക്ക് മുന്‍കൂറായി ബില്‍ എമൗണ്ട് നല്‍കാനുളള സ്‌കീമും KFC ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version