വിപ്ലവകരമായ മാറ്റത്തിന് കാത്തിരിക്കുകയാണ് ഇന്ത്യന്‍ എയര്‍ലൈന്‍ ഇന്‍ഡസ്ട്രി. ഏറ്റവും ഉയര്‍ന്ന യാത്രാനിരക്കെന്ന ദുഷ്പേര് ഇന്ത്യന്‍ എയര്‍ലൈന്‍ സര്‍വ്വീസുകള്‍ തിരുത്തിയെഴുതാന്‍ തയ്യാറെടുക്കുകയാണ്. വിമാനയാത്രാനിരക്കില്‍ ഉള്‍പ്പെടെ വലിയ കുറവ് വരുത്താന്‍ കഴിയുന്ന ബയോഫ്യുവല്‍ റവല്യൂഷന് ഇന്ത്യന്‍ ഏവിയേഷന്‍ സെക്ടറില്‍ തുടക്കം കുറിച്ചു. സ്പൈസ് ജെറ്റ് ആണ് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്.
72 സീറ്റര്‍ SpiceJet Bombardier Q400 turboprop aircraft ഉപയോഗിച്ചുളള സ്പൈസ് ജെറ്റിന്റെ പരീക്ഷണം വിജയകരമായിരുന്നു. 75% aviation turbine ഫ്യുവലും 25% Bio-Jet ഫ്യുവലുമാണ് ഉപയോഗിച്ചത്. ഡെറാഡൂണിലെ Jolly Grant എയര്‍പോര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് 25 മിനിറ്റായിരുന്നു സര്‍വ്വീസ്. കാര്‍ഷിക അവശിഷ്ടങ്ങളും മാലിന്യങ്ങളും ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണയും ഉപയോഗിച്ചാണ് ബയോഫ്യുവല്‍ തയ്യാറാക്കിയത്. ഓള്‍ട്ടര്‍നേറ്റീവ് ഫ്യുവല്‍ സെഗ്മെന്റില്‍ ഉള്‍പ്പെടെ റിസര്‍ച്ചുകള്‍ നടത്തുന്ന ഡെറാഡൂണിലെ CSIR-Indian Institute of Petroleum ന്റെ നേതൃത്വത്തിലാണ് ബയോഫ്യുവല്‍ ഡെവലപ്പ് ചെയ്തത്.
വിമാനത്തില്‍ ഉപയോഗിക്കാവുന്ന ജൈവ ഇന്ധനത്തിന്റെ കൊമേഴ്സ്യല്‍ പ്രൊഡക്ഷന്‍ നികുതിയിളവ് നല്കാന് തയ്യാറെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ബണ്‍ പുറന്തളളലും അന്തരീക്ഷ മലിനീകരണവും വളരെയേറെ കുറയ്ക്കാന്‍ ഇത് സഹായിക്കും. യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ബയോഫ്യുവല്‍ എയര്‍ക്രാഫ്റ്റുകള്‍ കൊമേഴ്സ്യല്‍ ഓപ്പറേഷന്‍സ് നടത്തുന്നുണ്ട്. എന്ജിന് ക്ഷമത ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഇവിടെ തെളിയിക്കപ്പെട്ടുകഴിഞ്ഞതാണ്.