Apple's new smart watch can generate ECG reading

ഹാര്‍ട്ട് ബീറ്റ് മോണിട്ടര്‍ ചെയ്യാവുന്ന സ്മാര്‍ട്ട് വാച്ചുമായി ആപ്പിള്‍. 30 സെക്കന്‍ഡുകള്‍ക്കുളളില്‍ ഇസിജി തരംഗങ്ങള്‍ ജനറേറ്റ് ചെയ്യാവുന്ന ഹാര്‍ട്ട് സെന്‍സര്‍ വാച്ചാണ് ആപ്പിള്‍ പുറത്തിറക്കിയത്. ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ശ്രേണിയിലെ സീരീസ് 4 വാച്ചിലാണ് ആരോഗ്യസംരംക്ഷണം മുന്‍നിര്‍ത്തിയുളള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്മാര്‍ട്ട് വാച്ചിലെ ഇലക്ട്രോഡുകള്‍ ഉപയോഗിച്ചാണ് ഹാര്‍ട്ട്ബീറ്റ് റീഡ് ചെയ്യുന്നത്. കൈത്തണ്ടയില്‍ നിന്നും കൈവിരലില്‍ നിന്നുമുളള സ്പര്‍ശനത്തില്‍ നിന്നാണ് ഹൃദയമിടിപ്പ് സ്മാര്‍ട്ട് വാച്ച് കൗണ്ട് ചെയ്യുന്നത്. റിയല്‍ ടൈം ഇസിജി ജനറേറ്റ് ചെയ്യാന്‍ കഴിയുന്ന ഹെല്‍ത്ത് ആപ്പുമായും ഇത് കണക്ട് ചെയ്തിട്ടുണ്ട്. ഡോക്ടര്‍ക്ക് അയച്ചുകൊടുക്കാന്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഉള്‍പ്പെടെ ഇസിജി വേവ്‌സ് കണ്‍വേര്‍ട്ട് ചെയ്യാം.

ഇതേ കാറ്റഗറിയിലെ മറ്റ് പ്രൊഡക്ടുകളെ അപേക്ഷിച്ച് ഇരട്ടിവേഗം നല്‍കുന്ന ഫോര്‍ത്ത് ജനറേഷന്‍ സിപിയു ഉള്‍പ്പെടെ നിരവധി അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍ കോര്‍ത്തിണക്കിയാണ് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ഡെവലപ്പ് ചെയ്തിരിക്കുന്നത്. പെട്ടന്നുണ്ടാകുന്ന അസുഖങ്ങളില്‍ ഹെല്‍ത്ത് app ലൂടെ എമര്‍ജന്‍സി കോളും അലെര്‍ട്ടും നല്‍കാന്‍ കഴിയും. 60 സെക്കന്‍ഡുകള്‍ പ്രതികരിക്കാതിരുന്നാല്‍ എമര്‍ജന്‍സി നമ്പരിലേക്ക് ഓട്ടോമാറ്റിക്ക് ആയി മെസേജ് പോകും.

ഐ ഫോണിന്റെ പുതിയ മൂന്ന് കാറ്റഗറികള്‍ക്ക് ഒപ്പമാണ് സ്മാര്‍ട്ട് വാച്ച് സീരീസ് 4 ഉം ആപ്പിള്‍ പുറത്തിറക്കിയത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version