കരിയറിൽ ഉടനീളം പുകഴ്ത്തലുകൾക്കൊപ്പം ഇകഴ്ത്തലുകളും ഏറ്റുവാങ്ങിയ മാധ്യമപ്രവർത്തകയാണ് പാൽക്കി ശർമ. പുകഴ്ത്തലുകൾ ഒരു പ്രത്യേക പക്ഷത്തുനിന്നും അതുകൊണ്ടുതന്നെ ഇകഴ്ത്തലുകൾ മറുപക്ഷത്തു നിന്നും എന്ന സവിശേഷതയാണ് അവരുടെ കരിയറിന് ഉള്ളത്. മികച്ച മാധ്യമപ്രവർത്തനത്തിന്റെ ഉദാഹരണമെന്ന് പാൽക്കിയെ ഒരുകൂട്ടർ വാഴ്ത്തുമ്പോൾ പക്ഷപാതപരമായ രീതിയെന്ന് മറുകൂട്ടർ കുറ്റപ്പെടുത്തുന്നു. ഇപ്പോൾ ഇതു രണ്ടുമല്ലാത്ത കാരണങ്ങൾകൊണ്ടാണ് അവർ വാർത്തയിൽ ഇടംപിടിക്കുന്നത്. ഫസ്റ്റ്പോസ്റ്റിന്റെ മാനേജിംഗ് എഡിറ്റർ സ്ഥാനത്ത് നിന്ന് പടിയിറങ്ങി സ്വന്തം സംരംഭം ആരംഭിക്കുമെന്ന വാർത്തയാണത്.

Palki Sharma quits Firstpost

മാനേജിംഗ് എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയമായ സേവനത്തിനു ശേഷമാണ് പാൽക്കി ശർമ സ്ഥാനമൊഴിയുന്നത്. ഫസ്റ്റ്പോസ്റ്റിന്റെ പ്രൈം-ടൈം ഷോയായ വാന്റേജ് ആരംഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാൽക്കി അതിന്റെ എഡിറ്റോറിയൽ ടോൺ രൂപപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകി. ഇന്ത്യൻ കാഴ്ചപ്പാടിലൂടെ ആഗോള വാർത്തകൾ അവതരിപ്പിച്ച് ഷോയെ ആങ്കർ ചെയ്ത പാൽക്കിയുടെ രീതിയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇതോടൊപ്പം ഫസ്റ്റ്പോസ്റ്റിൽ ശക്തമായ എഡിറ്റോറിയൽ ടീം സ്ഥാപിക്കുന്നതിലും പാൽക്കി ശ്രദ്ധ പുലർത്തി.

രാജസ്ഥാനിൽ ജനിച്ച പാൽക്കി ശർമ വളർന്നത് ഡൽഹിയിലാണ്. കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ അവർ 2002ൽ ദൂരദർശനിലൂടെയാണ് കരിയർ ആരംഭിച്ചത്. പിന്നീട് സിഎൻഎൻ-ന്യൂസ് 18, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയ മാധ്യമങ്ങളിൽ പ്രവ‌ർത്തിച്ച അവർ 2016ൽ വിയോണിലെ പ്രൈം ടൈം ഇന്റർനാഷണൽ ന്യൂസ് ഷോയായ ഗ്രാവിറ്റാസിലൂടെ ശ്രദ്ധ നേടി. 2022ലാണ് അവർ ഫസ്റ്റ് പോസ്റ്റിൽ എത്തുന്നത്. ഇപ്പോൾ ഫസ്റ്റ് പോസ്റ്റ് വിടുന്നുവെന്ന വാർത്തയിൽ പ്രധാന ദേശീയ മാധ്യമങ്ങൾ സ്ഥിരീകരണം നൽകുന്നുണ്ടെങ്കിലും പുതിയ സംരംഭത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 

Renowned journalist Palki Sharma steps down as Managing Editor of Firstpost. Known for her show ‘Vantage’, she is reportedly planning to launch her own news startup

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version