ഇന്ത്യൻ ഉപഭോക്താക്കളുടെ വാഹന മുൻഗണനകളിൽ വലിയ മാറ്റം ദൃശ്യമാകുന്നതായി പുതിയ റിപ്പോർട്ടുകൾ. പുതിയ എൻട്രി ലെവൽ ഹാച്ച്ബാക്ക് കാർ വാങ്ങുന്നതിന് പകരം, അതേ തുകയ്ക്ക് കൂടുതൽ പ്രീമിയം ഫീച്ചറുകളുള്ള സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ (SUV) തിരഞ്ഞെടുക്കാനാണ് മലയാളികൾ അടക്കമുള്ള ഇന്ത്യൻ ഉപഭോക്താക്കൾ ഇപ്പോൾ കൂടുതൽ താല്പര്യം കാണിക്കുന്നത്.

Pre owned car market India

റെഡ്സീർ സ്ട്രാറ്റജി കൺസൾട്ടന്റ്സിന്റെ (Redseer) പുതിയ പഠനപ്രകാരം, ഇന്ത്യയിലെ പ്രീ-ഓൺഡ് കാർ വിപണി 2031 സാമ്പത്തിക വർഷത്തോടെ 70 ബില്യൺ ഡോളറിന്റെ വൻ വ്യവസായമായി വളരുമെന്നാണ് പ്രവചനം. നിലവിൽ പ്രതിവർഷം 6 ദശലക്ഷം സെക്കൻഡ് ഹാൻഡ് കാറുകൾ വിൽക്കപ്പെടുന്ന സ്ഥാനത്ത് നിന്ന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 9 മുതൽ 10 ദശലക്ഷം വരെയായി ഉയരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പഴയതുപോലെ കേവലം സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് മാത്രമല്ല, മറിച്ച് മികച്ച മൂല്യം ലഭിക്കുന്ന ‘സ്മാർട്ട് ചോയ്‌സ്’ എന്ന നിലയിലാണ് ജനങ്ങൾ ഇന്ന് സെക്കൻഡ് ഹാൻഡ് കാറുകളെ കാണുന്നത്. കാർസ്24 (Cars24) പോലുള്ള ഓർഗനൈസ്ഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വരവോടെ കൃത്യമായ പരിശോധനകൾ, വാറന്റി, എളുപ്പത്തിലുള്ള ബാങ്ക് ലോൺ സൗകര്യങ്ങൾ എന്നിവ ലഭ്യമായത് ഈ രംഗത്തെ വിശ്വാസ്യത വർദ്ധിപ്പിച്ചു.

മുൻപ് ഒരു കാർ വാങ്ങി 7-8 വർഷം കഴിഞ്ഞാണ് ആളുകൾ അത് മാറ്റിയിരുന്നതെങ്കിൽ, ഇന്നത് 4-5 വർഷമായി ചുരുങ്ങിയിട്ടുണ്ട്. ഉയർന്ന വരുമാനമുള്ളവർ കുറഞ്ഞ വിലയിൽ ഉയർന്ന സെഗ്‌മെന്റ് കാറുകൾ സ്വന്തമാക്കാനും, കുറഞ്ഞ വരുമാനമുള്ളവർ ബഡ്ജറ്റിലൊതുങ്ങുന്ന ഹാച്ച്ബാക്കുകൾ കണ്ടെത്താനും പ്രീ-ഓൺഡ് വിപണിയെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.

Indian car buyers are shifting focus from new entry-level hatchbacks to premium pre-owned SUVs. According to a Redseer report, India’s used car market is projected to reach $70 billion by FY31.

Share.

Comments are closed.

Exit mobile version