ഡ്രോണുകള്‍ പറത്തുന്നതിന് സിവില്‍ ഏവിയേഷന്‍ മിനിസ്ട്രി ഏര്‍പ്പെടുത്തിയ ഗൈഡ്‌ലൈന്‍സ് ഡ്രോണ്‍ ഇന്‍ഡസ്ട്രിയെയും ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളെയും എങ്ങനെയാണ് ബാധിക്കുക?. അഗ്രികള്‍ച്ചറിലും ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലും ഉള്‍പ്പെടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഡ്രോണുകള്‍ ഫലപ്രദമായി പരീക്ഷിക്കുന്ന ഘട്ടത്തിലാണ് ഗൈഡ്‌ലൈന്‍സുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. മെയ്ഡ് ഇന്‍ ഇന്ത്യ ഡ്രോണ്‍ ഇന്‍ഡസ്ട്രിയെ പ്രമോട്ട് ചെയ്യാനും മികച്ച ഡ്രോണ്‍ ഇക്കോസിസ്റ്റം ഡെവലപ്പ് ചെയ്യാനും ഗൈഡ്‌ലൈന്‍സ് വഴിയൊരുക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ മിനിസ്ട്രി ചൂണ്ടിക്കാട്ടുന്നത്.
ഡ്രോണുകള്‍ പറത്തുന്നതിന് ഡിസംബര്‍ മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുളള മാര്‍ഗനിര്‍ദ്ദേശങ്ങളാണ്
ഡ്രോണ്‍ റെഗുലേഷന്‍ 1.0 യില്‍ ഉളളത്. ഗൈഡ്‌ലൈന്‍സ് നിലവില്‍ വന്നതോടെ ഡ്രോണുകള്‍ പറത്തുന്നത് നിയമവിധേയമായി മാറിയെന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. ഡ്രോണ്‍ ഡെവലപ്പിംഗില്‍ ഇന്നവേറ്റീവ് ആശയങ്ങള്‍ അവതരിപ്പിക്കുന്നതുകൊണ്ടു തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതില്‍ ഇളവ് നല്‍കണമെന്നും സംരംഭകര്‍ ആവശ്യപ്പെടുന്നു. ഈ മേഖലയിലെ ഇന്നവേഷനുകള്‍ പ്രോത്സാഹിപ്പിച്ചാല്‍ ഡിഫന്‍സ് ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഇംപോര്‍ട്ട് ചെയ്യുന്ന ഡ്രോണുകളെ ആശ്രയിക്കുന്നത് ഭാവിയില്‍ ഒഴിവാക്കാനാകുമെന്നാണ് സിവില്‍ ഏവിയേഷന്‍ മിനിസ്ട്രിയുടെ കാല്‍ക്കുലേഷന്‍.
ഇന്‍ഡസ്ട്രിയില്‍ കോസ്റ്റ് ഇഫക്ടീവ് സൊല്യൂഷന്‍സ് ആണ് ഡ്രോണുകള്‍ മുന്നോട്ടുവെയ്ക്കുന്നത്. ഗൈഡ്‌ലൈന്‍സില്‍ വെയ്റ്റ് അനുസരിച്ച് നാനോ, മൈക്രോ,സ്‌മോള്‍, മീഡിയം, ലാര്‍ജ് തുടങ്ങി ഡ്രോണുകളെ നാല് കാറ്റഗറിയായി തിരിച്ചിരിക്കുന്നു. ഓട്ടോമാറ്റിക് പെര്‍മിഷന്‍ ഉളള ഗ്രീന്‍ സോണ്‍, കണ്‍ട്രോള്‍ഡ് എയര്‍ സ്‌പെയ്‌സ് ആയ യെല്ലോ സോണ്‍ നോ പെര്‍മിഷന്‍ മേഖലയായ റെഡ് സോണ്‍ തുടങ്ങി ഡ്രോണ്‍ പറത്താനുളള മേഖലകളും മാര്‍ക്ക് ചെയ്തു നല്‍കിയിട്ടുണ്ട്.
നിലവിലെ ഗൈഡ്‌ലൈന്‍സില്‍ ഇ കൊമേഴ്‌സിലുള്‍പ്പെടെ ഡ്രോണുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെങ്കിലും ഇത്തരം തീരുമാനങ്ങളിലേക്കുളള ആദ്യ ചുവടുവെയ്പായിട്ടാണ് നീക്കത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ വിലയിരുത്തുന്നത്. ടെക്‌നോളജിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന യുഎസും ചൈനയും ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും സമീപകാലത്ത് ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് സെക്ടറില്‍ നിര്‍ണായക ചുവടുവെയ്പുകള്‍ നടത്തിയിരുന്നു. ആമസോണും ഗൂഗിളും ഉള്‍പ്പെടെയുളള കമ്പനികളും ഇന്ത്യയില്‍ ഡ്രോണ്‍ ഉപയോഗിച്ചുളള സര്‍വ്വീസുകള്‍ക്ക് ഒരുങ്ങുന്നുണ്ട്.
പബ്ലിക് സേഫ്റ്റി മുന്‍നിര്‍ത്തി ഇന്റര്‍ഫിയറന്‍സ് ഇല്ലാത്ത ഡ്രോണ്‍ ഓപ്പറേഷനുകള്‍ സാധ്യമാക്കാന്‍ ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോമില്‍ നാഷണല്‍ അണ്‍മാന്‍ഡ് ട്രാഫിക് മാനേജ്‌മെന്റ് (UTM) പ്ലാറ്റ്‌ഫോം രൂപീകരിച്ചിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമില്‍ ആവശ്യമായ ഡോക്യുമെന്റ്‌സ് നല്‍കിയാല്‍ ഡ്രോണുകള്‍ പറത്താന്‍ ഇന്‍സ്റ്റന്റായി പെര്‍മിഷന്‍ നല്‍കുകയോ നിരസിക്കുകയോ ചെയ്യും. സെയ്ഫ് ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയറുകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതുള്‍പ്പെടെയുളള നിബന്ധനകളാണ് ഇനി വരാനിരിക്കുന്ന ഡ്രോണ്‍ റെഗുലേഷന്‍ 2.0 യില്‍ ഉളളത്.