ആന്ധ്രപ്രദേശിലേക്ക് വൻ നിക്ഷേപ പദ്ധതികളുമായി എത്താനൊരുങ്ങുകയാണ് അംബാനിയും അദാനിയും .  ഇതിൽ ഒരു ജിഗാ വാട്ടിന്റെ എ ഐ ഡാറ്റാസെന്റർ യാഥാർഥ്യമാക്കാൻ റിലയൻസ് ഇന്ഡസ്ട്രിസിനൊപ്പം ഗൂഗിളും രംഗത്തെത്തിയിട്ടുണ്ട്. തുറമുഖ നഗരമായ വിശാഖപട്ടണത്ത് ആരംഭിച്ച സിഐഐ പാർട്ണർഷിപ്പ് സമ്മിറ്റിലാണ് നിക്ഷേപ വാഗ്ദാനങ്ങൾ.  ഏകദേശം 400 ധാരണാപത്രങ്ങളാണ് സമ്മിറ്റിൽ ആന്ധ്ര സർക്കാർ വിവിധ കമ്പനികളുമായി ഒപ്പുവയ്ക്കുന്നത്.

മൊത്തം 10 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ സമ്മിറ്റിൽ ലഭിക്കുമെന്നാണ്  ആന്ധ്രസർക്കാർ പ്രതീക്ഷിക്കുന്നത് .  ഗ്രീൻ ഹൈഡ്രജൻ, കാറ്റാടിപ്പാടം, സോളർ, ബയോഫ്യുവൽ തുടങ്ങിയ വിവിധ ഹരിതോർജ പദ്ധതികളിലായി 3 ലക്ഷം കോടി രൂപയുടെ ധാരണപാത്രം ഇതിനകം സമ്മിറ്റിൽ ഒപ്പുവച്ചുകഴിഞ്ഞു.  

വിശാഖപട്ടണത്ത് 5 വർഷംകൊണ്ട്  1.33 ലക്ഷം കോടി രൂപ  നിക്ഷേപിച്ച് ഒരു ഗിഗാവാട്ടിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഡേറ്റ സെന്റർ സ്ഥാപിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിരുന്നു.  ഗൂഗിളിന്റെ 15 ബില്യൻ‌ ഡോളറിന്റെ എഐ ഡേറ്റ സെന്റർ പദ്ധതിയിൽ അദാനി ഗ്രൂപ്പും പങ്കാളിയാണ്.

ഒരു ഗിഗാവാട്ടിന്റെ മറ്റൊരു  എഐ ‍ഡേറ്റ സെന്ററാണ് മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ആന്ധ്രക്കുള്ള വാഗ്ദാനം. ഇന്റർനെറ്റിലെ വിവരങ്ങൾ/ഡിജിറ്റൽ വിവരങ്ങൾ  അതീവ രഹസ്യമായി സൂക്ഷിക്കുന്ന കേന്ദ്രമാക്കി ആന്ധ്രയെ മാറ്റുന്ന  എഐ ഡ‍ാറ്റ സെന്ററുകളിൽ  ഡാറ്റ മോഷണം തടയുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകും.

ഡാറ്റ സെന്റർ പദ്ധതിക്കുള്ള ഊർജം ഉറപ്പാക്കാനായി റിലയൻസ് ഇൻഡസ്ട്രീസ് 6 ഗിഗാവാട്ട് ഉൽപാദനശേഷിയുള്ള സോളർ പവർ പദ്ധതിയും , കുർണൂലിൽ 170 ഏക്കറിൽ സംയോജിത ഭക്ഷ്യസംസ്കരണ പാർക്കും റിലയൻസ് സ്ഥാപിക്കും.

 തുറമുഖം, സിമന്റ്, ഡേറ്റ സെന്റർ, ഊർജം, മാനുഫാക്ചറിങ് മേഖലകളിലാണ് അദാനി ഗ്രൂപ്പ്  കൂടുതൽ നിക്ഷേപം നടത്തുക.   ആന്ധ്രയിൽ ഇതിനകം അദാനി ഗ്രൂപ്പ് 40,000 കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞുവെന്ന് സമ്മിറ്റിൽ അദാനി പോർട്സ് മാനേജിങ് ഡയറക്ടർ കരൺ അദാനി പറഞ്ഞു.

ഐടി രംഗത്തു  ഇൻഫോസിസ്, അക്സഞ്ചർ എന്നിവയ്ക്കു മൊത്ത നിക്ഷേപം 2,000 കോടി രൂപയിൽ കുറയാത്ത ഡെവല്പമെന്റ് സെന്ററുകൾ സ്ഥാപിക്കാൻ ആന്ധ്ര അനുമതി നൽകും.  ഇതിനായുള്ള കുറഞ്ഞ പാട്ടത്തിനു ഭൂമി ഉൾപ്പെടെ സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തു കഴിഞു 

Andhra Pradesh is set to become a major AI data center hub, attracting massive investments, including a 1 GW AI data center from Reliance Industries and a similar project from Google and Adani Group.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version