പ്രളയത്തിന് ശേഷം കേരളത്തിന്റെ റീബില്‍ഡിംഗില്‍, സോഷ്യല്‍ എന്‍ട്രപ്രണേഴ്സിന്റെയും ടെക് കമ്മ്യൂണിറ്റിയുടെയും റോള്‍ വ്യക്തമാക്കുന്നതായിരുന്നു കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കൊച്ചിയില്‍ സംഘടിപ്പിച്ച മീറ്റപ്പ് കഫെ. കേരളം കണ്ട സമാനതകളില്ലാത്ത റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവര്‍ കഥ പറയുമ്പോള്‍ ഒരുമിച്ചു നിന്നാല്‍ അസാധ്യമായി ഒന്നുമില്ലെന്ന സന്ദേശമാണ് കേരളത്തിന് നല്‍കുന്നത്. സൊസൈറ്റിയുടെ ടഫ് ടൈമില്‍ സോഷ്യല്‍ എന്‍ട്രപ്രണേഴ്സും ടെക്നോളജി കമ്മ്യൂണിറ്റിയും എങ്ങനെ ബിഹേവ് ചെയ്യണമെന്ന മാതൃക കൂടിയാണ് ഈ റിലീഫ് പ്രവര്‍ത്തനങ്ങളിലൂടെ കേരളം മുന്നോട്ടുവെച്ചത്.
രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സാധ്യമായ എല്ലാ വഴികളും കേരളത്തിലെ ടെക് കമ്മ്യൂണിറ്റി വിനിയോഗിച്ചിരുന്നു. സമാനമായ കൂട്ടായ പരിശ്രമം കേരളത്തെ തിരിച്ചുകൊണ്ടുവരാനും ആവശ്യമാണെന്ന് റീബില്‍ഡിങ് പ്രോസസിലെ അനുഭവങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ എന്‍ട്രപ്രണറും ഗൂഞ്ച് ഫൗണ്ടറുമായ അന്‍ഷു ഗുപ്ത പറഞ്ഞു. കശ്മീരിലും ബിഹാറിലും പ്രളയസമയങ്ങളില്‍ ശ്രദ്ധേയ സേവനം നടത്തിയ ഗൂഞ്ച് കേരളത്തില്‍ കൊച്ചിയിലും വയനാട്ടിലും ചങ്ങനാശേരിയിലും ഉള്‍പ്പെടെ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
അന്‍പോട് കൊച്ചി കോര്‍ഡിനേറ്റര്‍ ജയറാം സുബ്രഹ്മണ്യന്, കംപാഷണേറ്റ് കേരളം വോളണ്ടിയര്‍ ഹരികൃഷ്ണന്, ചേക്കുട്ടി പാവകളുടെ കോ-ഫൗണ്ടര്‍ ഗോപിനാഥന് പറയില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയസേവനം നടത്തിയ റിയാഫി ടെക്നോളജീസ്, ക്യൂകോപ്പി, കൂടൊരുക്കം തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിനിധികളും കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ നടന്ന മീറ്റപ്പ് കഫെയില്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.