കൊച്ചിയില്‍ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡില്‍ ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ക്യുബേറ്റര്‍ ഒരുങ്ങുന്നു. കിന്‍ഫ്ര ഹൈടെക്ക് പാര്‍ക്കിലെ കേരള ടെക്നോളജിക്കല്‍ ഇന്നവേഷന്‍ സോണില്‍ നിര്‍മ്മിക്കുന്ന 3.5 ലാക്‌സ് സ്‌ക്വയര്‍ഫീറ്റിലുള്ള ടെക്‌നോളജി കോംപ്ലക്സിന്റെ ആദ്യ ബില്‍ഡിങ്ങിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ് നിര്‍വഹിച്ചു.
റോബോട്ടിക്സ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി, IoT, ബയോടെക്, ഇലക്ട്രോണിക്സ് സെക്ടറുകളെ ഫോക്കസ് ചെയ്യുന്ന ഇന്‍ഫ്രാസ്ട്രെക്ചറും റിസേര്‍ച്ച് ഫെസിലിറ്റയും കൂടാതെ ട്രെയിനിംഗ് സെന്ററും, കണ്‍വെന്‍ഷന്‍ സെന്ററും, പ്രൊഡക്റ്റ് ലോഞ്ചിനുള്ള ഡിസ്പ്‌ളെ ലോഞ്ചും ഇവിടെ ഒരുക്കും. നാലായിരം പേരെ ഹോസ്റ്റ് ചെയ്യാന്‍ കപ്പാസിറ്റിയുള്ള ബില്‍ഡിംഗിന്റെ നിര്‍മ്മാണം 2020 ല്‍ പൂര്‍ത്തിയാകും. ഇന്റര്‍നാഷണല്‍ ഫെസിലിറ്റിയില്‍ റിക്രിയേഷനും, റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും ബില്‍ഡിംഗിന്റെ ഭാഗമാണ്. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് കോംപ്‌ളക്‌സിന്റെ നിര്‍മ്മാണ ചുമതല. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ceo സജി ഗോപിനാഥ്, ഐടി പാര്‍ക്സ് ceo ഋഷികേഷ്നായര്‍, ksitil പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.