TiECON 2018 to conduct regional Pitch fest for Startups

കേരളത്തിന്റെ ഏറ്റവും വലിയ ഓണ്‍ട്രപ്രണര്‍ സമ്മിറ്റായ ടൈക്കോണിന് നവംബര്‍ 16നും 17നും കൊച്ചി വേദിയാകും. സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ റീബില്‍ഡിംഗ് ഫോക്കസ് ചെയ്യുന്ന ടോക്കുകളും സെഷനുകളുമായിരിക്കും ഇത്തവണ ഫോക്കസ് ചെയ്യുക. ടൈക്കോണിന് മുന്നോടിയായി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നടത്തുന്ന റീജിയണല്‍ പിച്ച് ഫെസ്റ്റ് ഇത്തവണത്തെ പ്രധാന അട്രാക്ഷനാണ്. എല്ലാ സെക്ടറിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിച്ച് ഫെസ്റ്റിലേക്ക്
അപേക്ഷിക്കാം.കേരള സ്റ്റാര്‍ട്ടപ്പ്മിഷനുമായി സഹകരിച്ചു നടത്തുന്ന പിച്ച് ഫെസ്റ്റ് ആദ്യം നടക്കുന്നത്
ഒക്ടോബര്‍ 11ന് തിരുവനന്തപുരത്താണ്. ഒക്ടോബര്‍ 12ന് പാലക്കാട്, 17ന് കൊച്ചി, 20ന് കോഴിക്കോടും പിച്ച് ഫെസ്റ്റുകള്‍ നടക്കും. റീജിയണല്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് പിച്ചിംഗിനായി ഒരുങ്ങാന്‍ how to make an effective and winning pitch എന്ന സബ്ജറ്റില്‍ വര്‍ക്ക്ഷോപ്പുമുണ്ടായിരിക്കും. ഓരോ റീജ്യണില്‍ നിന്നും 10 മുതല്‍ 20 വരെ സ്റ്റാര്‍ട്ടപ്പുകളെ സെലക്ട് ചെയ്യും. നവംബര്‍ 16നും 17നും മെന്ററിംഗ് മാസ്റ്റര്‍ ക്ലാസ് സെഷനും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലേക്ക് റജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. how to write a business plan, how to valuate a company, ബിസിനസ് പാര്‍ട്ണേഴ്സിനെ കണ്ടെത്തല്‍, പ്രൊഡക്ട് പ്രൈസിംഗ് എന്നീ വിഷയങ്ങളിലായിരിക്കും മാസ്റ്റര്‍ ക്ലാസുകള്‍ നടക്കുക.പിച്ച് ഫെസ്റ്റ് ആപ്ലിക്കേഷനില്‍ റീജിയന്‍ സെലക്ട് ചെയ്യാന്‍ ഓപ്ഷന്‍ ഉള്ളതിനാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ടൗണില്‍ തന്നെ പിച്ചിംഗില്‍ പങ്കെടുക്കാം.കൊച്ചി ലേ മെറീഡിയന്‍ ഹോട്ടലിലാണ് രണ്ടു ദിവസത്തെ ടൈക്കോണ്‍.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version