അഞ്ച് പ്രധാന നഗരങ്ങളിലായി 6,230 ഇലക്ട്രിക് ബസുകൾ അനുവദിക്കുന്നതിനുള്ള പുതിയ ടെൻഡർ ആരംഭിച്ച് കേന്ദ്ര സർക്കാർ. ഗവൺമെന്റിന്റെ പരിസ്ഥിതി സൗഹൃദ ഊർജ്ജ കേന്ദ്രീകൃത സംരംഭമായ കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡാണ് (CESL) ടെൻഡർ ആരംഭിച്ചിരിക്കുന്നത്. മാർച്ച് 10 വരെ ബിഡുകൾ സ്വീകരിക്കും.

CESL Electric Bus Tender

ഗ്രോസ് കോസ്റ്റ് കോൺട്രാക്റ്റിംഗ് (GCC) മാതൃകയിൽ ഇലക്ട്രിക് ബസുകൾ വാങ്ങുക, വിതരണം ചെയ്യുക, പ്രവർത്തിപ്പിക്കുക, പരിപാലിക്കുക തുടങ്ങിയവ ചെയ്യുന്ന ബസ് ഓപ്പറേറ്റർമാരെയാണ് സിഇഎസ്എൽ അന്വേഷിക്കുന്നത്. ഇതോടൊപ്പം അനുബന്ധ ഇലക്ട്രിക്കൽ, സിവിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയും പരിഗണിക്കും. ഡൽഹിക്ക് മാത്രം 3,330 ഇലക്ട്രിക് ബസുകൾ അനുവദിക്കാൻ പദ്ധതിയിടുന്നു. ഇതിൽ അഞ്ഞൂറെണ്ണം 7 മീറ്റർ ലോ-ഫ്ലോർ എസി യൂണിറ്റുകളും 2330 എണ്ണം 9 മീറ്റർ ലോ-ഫ്ലോർ എസി യൂണിറ്റുകളുമാണ്. 500 ലോ-ഫ്ലോർ എസി യൂണിറ്റുകളും ഉൾപ്പെടുന്നു.

ആകെയുള്ള 6,230 ഇലക്ട്രിക് ബസുകളിൽ ശേഷിക്കുന്ന യൂണിറ്റുകൾ പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ രണ്ടാം ഘട്ടമാണ്. ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഈ ബസുകൾ വരിക. പദ്ധതിയുടെ മുഴുവൻ ഘട്ടങ്ങൾ പൂർച്ചിയാകുമ്പോൾ, ആകെ ഒമ്പത് പ്രധാന നഗരങ്ങളിലായി 14,028 ഇലക്ട്രിക് ബസുകൾ വിന്യസിക്കാനാണ് ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം (MHI) പദ്ധതിയിടുന്നത്. 

Convergence Energy Services Limited (CESL) invites bids for 6,230 electric buses across major Indian cities including Delhi, Gujarat, and Maharashtra under the PM E-Drive initiative.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version