Apple, Google, Amazon top 3 valuable brands, Interbrand Report 2018

2018 ലെ ലോകത്തെ ഏറ്റവും മികച്ച 10 ബ്രാന്‍ഡുകള്‍. ഗ്ലോബല്‍ ബ്രാന്‍ഡിംഗ് കണ്‍സള്‍ട്ടന്റായ Interbrand തെരഞ്ഞെടുത്ത കമ്പനികളില്‍ ആപ്പിളാണ് ഒന്നാം സ്ഥാനത്ത്. ഗൂഗിളും ആമസോണും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സുരക്ഷിതമാക്കിയപ്പോള്‍ ഫെയ്സ്ബുക്ക് ബ്രാന്‍ഡ് വാല്യു 6% ഇടിഞ്ഞ് ഒന്‍പതാം സ്ഥാനത്തേക്ക് പോയി. കേംബ്രിഡ്ജ് അനലിറ്റിക്ക ഉള്‍പ്പെടെയുളള വിവാദങ്ങളാണ് ഫെയ്സ്ബുക്കിന് തിരിച്ചടിയായത്.

214,480 മില്യന്‍ ഡോളറാണ് ആപ്പിളിന്റെ ബ്രാന്‍ഡ് വാല്യു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 16 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു. വൈവിധ്യവല്‍ക്കരണവും സ്ഥിരതയും എന്‍ഗേജ്‌മെന്റുമാണ് ആപ്പിളിന്റെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തിയത്. രണ്ടാം സ്ഥാനത്തുളള ഗൂഗിളിന്റെ ബ്രാന്‍ഡ് വാല്യു 10 ശതമാനമാണ് വര്‍ദ്ധിച്ചത്. 155,506 മില്യന്‍ ഡോളറാണ് 2018 ലെ ഗൂഗിളിന്റെ ബ്രാന്‍ഡ് വാല്യു. റിലവന്‍സും റെസ്പോണ്‍സീവ്നെസും സാന്നിധ്യവുമാണ് ഗൂഗിളിന്റെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തിയ ഘടകങ്ങള്‍.

2018 ല്‍ ഇ കൊമേഴ്‌സ് മേഖലയില്‍ ഒട്ടേറെ ഇന്നൊവേറ്റീവ് ചുവടുവെയ്പുകള്‍ നടത്തിയ ആമസോണിന്റെ ബ്രാന്‍ഡ് വാല്യു 100,764 മില്യന്‍ ഡോളറാണ്. ആദ്യ പത്ത് സ്ഥാനക്കാരില്‍ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ് വാല്യു ഉയര്‍ന്ന കമ്പനിയും ആമസോണ്‍ ആണ്. 56 ശതമാനമാണ് ഉയര്‍ന്നത്. 2017 ല്‍ 64, 796 മില്യന്‍ ഡോളറായിരുന്നു ആമസോണിന്റെ ബ്രാന്‍ഡ് വാല്യു. നാലാം സ്ഥാനത്തുളള മൈക്രോസോഫ്റ്റിന്റെ ബ്രാന്‍ഡ് വാല്യുവില്‍ 16 ശതമാനം വര്‍ദ്ധനയുണ്ട്. 92,715 മില്യന്‍ ഡോളറാണ് മൈക്രോസോഫ്റ്റിന്റെ ബ്രാന്‍ഡ് വാല്യു. ബീവറേജ് മേഖലയില്‍ മുന്‍നിര കമ്പനിയായ കൊക്കക്കോളയുടെ ബ്രാന്‍ഡ് വാല്യു 5 ശതമാനം ഇടിഞ്ഞു. 66,341 മില്യന്‍ ഡോളര്‍ ആണ് 2018 ലെ കമ്പനിയുടെ ബ്രാന്‍ഡ് വാല്യു.

സാംസങ് (59,890 മില്യന്‍ ഡോളര്‍), ടൊയോട്ട (53,404 മില്യന്‍ ഡോളര്‍), മെഴ്‌സിഡസ് ബെന്‍സ് (48,601 മില്യന്‍ ഡോളര്‍) കമ്പനികളാണ് ബ്രാന്‍ഡ് വാല്യുവില്‍ 6,7,8 സ്ഥാനങ്ങളില്‍. ഫെയ്‌സ്ബുക്കിന് പിന്നാലെ മക് ഡൊണാള്‍ഡ്‌സാണ് ബ്രാന്‍ഡ് വാല്യുവില്‍ പത്താം സ്ഥാനത്ത് നില്‍ക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version