ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ സിലിക്കണ്‍വാലിയെ സ്നേഹിക്കുകയും അവിടേയ്ക്ക് എത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നതിന് കാരണം ഓപ്പറേഷന് ഫ്രീഡവും ഫെയിലറിനെക്കുറിച്ച് പേടിയില്ലാത്തതുമാണെന്ന് സിസ്ക്കോ ഇന്ത്യ എംഡി ഹരീഷ് കൃഷ്ണന് ചൂണ്ടിക്കാണിക്കുന്നു. റിസ്ക്ക് ഏറ്റെടുക്കാനും ഫെയിലായാല്‍ അതില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനും സ്റ്റാര്‍ട്ടപ്പുകളെ ആഹ്വാനം ചെയ്യുന്നതാണ് സിലിക്കണ്‍വാലി കള്‍ച്ചര്‍. ഇന്ത്യയിലും ആ മാറ്റം കണ്ടുതുടങ്ങിക്കഴിഞ്ഞു.
ഇന്ന് യുവാക്കള്‍ റിസ്ക്കെടുക്കാനും എണ്ട്രപ്രണര്ഷിപ്പിലേക്ക് നീങ്ങാനും താല്‍പ്പര്യപ്പെടുന്നത് നല്ല സൂചനയാണെന്നാണ് ഹരീഷ് അഭിപ്രായപ്പെടുന്നത്. യുഎസ് ആസ്ഥാനമായ മള്‍ട്ടിനാഷണല്‍ ടെക്നോളജി കമ്പനിയായ സിസ്ക്കോ തന്നെ അതിനുള്ള സാധ്യതകള്‍ യുവസംരംഭകര്ക്ക് നല്‍കുന്നുണ്ടന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക്ക് മാനുഫാക്ച്ചറിംഗ് രംഗത്ത് ഇന്ത്യ ഒരുപാട് മുന്നേറാനുണ്ട്, ക്വാളിറ്റിയുള്ള കംപോണന്റുകള്‍ക്ക് വലിയ ഡിമാന്റുണ്ട്. ഇന്ത്യ കംപോണന്റുകള്‍ ഇറക്കുമതി ചെയ്യുകയാണ്. ക്വാളിറ്റിയുള്ള കംപോണന്റുകള്‍ ഡൊമസ്റ്റിക്കലി പ്രൊഡ്യൂസ് ചെയ്യാനായാല്‍ സാധ്യത വലുതാണ്.
മാര്‍ക്കറ്റും നീഷ് ഏരിയയും ഫോക്കസ് ചെയ്ത് വേണം പ്രൊഡക്ട് ഡെവലപ്പ് ചെയ്യാന്‍. ആഗോള മാര്‍ക്കറ്റിലേക്ക് എത്തുന്ന പ്രൊഡക്ടുകള്‍ക്കും സര്‍വീസുകള്‍ക്കുമാണ് ഇനി ഡിമാന്റെന്നും ഹരീഷ് കൃഷ്ണന് ചൂണ്ടിക്കാട്ടുന്നു.