ടെക് സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമിട്ട് VC ഫണ്ടുമായി TIGER GLOBAL. ‘Tiger Global Private Investment Partners XI‘ എന്ന പേരില്‍ 3.75 ബില്യന്‍ ഡോളറിന്റെ ഫണ്ട് റെയ്‌സ് ചെയ്തു. ഇന്ത്യ, ചൈന, യുഎസ് മാര്‍ക്കറ്റുകളിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തും . മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ TIGER GLOBAL നിക്ഷേപത്തിന് ഒരുങ്ങുന്നത് .
കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ്, ക്ലൗഡ്, ഇന്‍ഡസ്ട്രി സ്‌പെസിഫിക് സോഫ്റ്റ്‌വെയര്‍ പ്രൊഡക്ടുകളിലാണ് നിക്ഷേപം നടത്തുക. ഇന്ത്യയില്‍ ഇ കൊമേഴ്‌സ് കമ്പനികളെയും ലൊജിസ്റ്റിക് ടെക് സ്റ്റാര്‍ട്ടപ്പുകളെയും ലക്ഷ്യം വെയ്ക്കുന്നതായി സൂചന.