ടാറ്റ മോട്ടോഴ്സ് (Tata Motors) തമിഴ്നാട്ടിലെ റാണിപ്പെട്ടിൽ ആരംഭിച്ച ജാഗ്വാർ ലാൻഡ് റോവർ (JLR) പാസഞ്ചർ കാർ നിർമാണ പ്ലാന്റ് പ്രവർത്തനം തുടങ്ങി. ആഢംബര എസ്‌യുവിയായ റേഞ്ച് റോവർ ഇവോക് (Evoque) ആണ് പ്ലാന്റിൽ നിന്ന് ആദ്യം പുറത്തിറക്കിയിരിക്കുന്നത്. ജെഎൽആർ ബ്രാൻഡിനു കീഴിലെ നെക്സ്റ്റ് ജെൻ ഇലക്ട്രിക് വാഹനങ്ങൾ നിർമിച്ചു പുറത്തിറക്കാനായി 9000 കോടി രൂപ ചിലവിലാണ് ടാറ്റ മോട്ടോഴ്സ് ജെഎൽആർ പാസഞ്ചർ കാർ നിർമാണ പ്ലാന്റ് ആരംഭിച്ചിരിക്കുന്നത്.

Tata JLR Tamil Nadu Plant

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ടാറ്റ മോട്ടോഴ്‌സ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ചേർന്നാണ് പ്ലാന്റിൽ നിന്നുള്ള ആദ്യ കാറായ ഇവോക് പുറത്തിറക്കിയത്. 7 വർഷത്തിനുള്ളിൽ ഈ നിർമാണ കേന്ദ്രത്തിൽ നിന്ന് രണ്ടര ലക്ഷം വാഹനങ്ങൾ നിർമിക്കുകയാണു പദ്ധതി. പ്ലാന്റിലൂടെ 5000 പേർക്ക് തൊഴിലവസരം ലഭിക്കും. ഇന്ത്യയിലുള്ള വാഹനങ്ങൾക്കു പുറമേ ജെഎൽആറിന്റെ കയറ്റുമതിക്കായുള്ള വാഹനങ്ങളും റാണിപ്പെട്ട് പ്ലാന്റിൽ നിർമിക്കും. കർണാടകയിലെ ധാർവാഡിനു ശേഷം ടാറ്റ മോട്ടോഴ്സിന്റെ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ നിർമാണ യൂണിറ്റാണ് റാണിപ്പെട്ടിലേത്.

Tata Motors begins operations at its ₹9,000 crore Jaguar Land Rover plant in Ranipet, Tamil Nadu. With the first Range Rover Evoque rolled out, the facility aims to produce 2.5 lakh vehicles for India and global markets

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version