2030ഓടെ തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും കാർബൺ വിമുക്തത (Carbon Neutral) കൈവരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യയിൽ 100 കോടി രൂപയുടെ പുതിയ പരിസ്ഥിതി പദ്ധതികൾ പ്രഖ്യാപിച്ച് ആപ്പിൾ. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ വ്യാപിപ്പിക്കുന്നതിനായി ക്ലീൻമാക്സ് എന്ന കമ്പനിയുമായി സഹകരിച്ച് 150 മെഗാവാട്ടിലധികം ശേഷിയുള്ള സോളാർ-വിൻഡ് എനെർജി പദ്ധതികളാണ് ആപ്പിൾ വികസിപ്പിക്കുന്നത്. ഏകദേശം 1.5 ലക്ഷം വീടുകൾക്ക് പ്രതിവർഷം വൈദ്യുതി നൽകാൻ ശേഷിയുള്ളതാണ് ഈ പദ്ധതിയെന്നും, ഇത് ഇന്ത്യയിലെ ആപ്പിളിന്റെ വിതരണ ശൃംഖലയിലുടനീളം ക്ലീൻ എൻെർജി ലഭ്യമാക്കാൻ സഹായിക്കുമെന്നും കമ്പനി അറിയിച്ചു.

പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനും സുസ്ഥിര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി WWF-India, അക്യുമെൻ എന്നീ സംഘടനകളുമായും ആപ്പിൾ കൈകോർത്തിട്ടുണ്ട്. ഗോവയിലും കോയമ്പത്തൂരിലും ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും കൃഷി, ഗതാഗതം എന്നീ മേഖലകളിൽ പരിസ്ഥിതി സൗഹൃദപരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായവും മാർഗ്ഗനിർദ്ദേശങ്ങളും നൽകാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇന്ത്യയുടെ ഹരിത സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്ന് ആപ്പിളിന്റെ എൻവയോൺമെന്റ് വൈസ് പ്രസിഡന്റ് സാറാ ചാൻഡലർ വ്യക്തമാക്കി.

Apple partners with CleanMax to launch ₹100 crore clean energy initiatives in India, setting up 150 MW solar-wind projects to power its supply chain.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version