ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന, പാകിസ്താൻ അന്തർവാഹിനികളുടെ സാന്നിധ്യം ശക്തമാകുന്നതിനിടെ, കടൽത്തീരത്ത് അത്യാധുനിക നിരീക്ഷണ ശൃംഖലയൊരുക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിനായി പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) വെള്ളത്തിനടിയിലെ ഫൈബർ ഒപ്റ്റിക് സെൻസിങ് സിസ്റ്റം (UFOSS) വികസിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു.

Kochi NPOL underwater surveillance network

കൊച്ചി ആസ്ഥാനമായുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി (NPOL) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നതിനായി വ്യവസായ പങ്കാളികളെ തേടുന്നത്. കടലിനടിയിൽ സ്ഥാപിക്കുന്ന സെൻസറുകളെ ഫൈബർ ഒപ്റ്റിക് കേബിളുകൾ വഴി തീരദേശ സ്റ്റേഷനുമായി ബന്ധിപ്പിച്ച് 24 മണിക്കൂറും നിരീക്ഷണം നടത്താനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

DRDO’s Kochi-based NPOL is developing an advanced Underwater Fiber Optic Sensing System (UFOSS) to track Chinese and Pakistani submarines in the Indian Ocean.

Share.

Comments are closed.

Exit mobile version