2021-ൽ ഇന്ത്യയിൽ ആവശ്യമായ ലൈസൻസുകളോ ഗവൺമെന്റ് അനുമതിയോ ലഭിക്കുന്നതിന് മുമ്പ് തന്നെ ഇലോൺ മസ്കിന്റെ കമ്പനിയായ സ്റ്റാർലിങ്ക് ഉപഭോക്താക്കളിൽ നിന്ന് 99 ഡോളർ ഈടാക്കി Pre-order-കൾ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. ഓർക്കണം, നമ്മുടെ അനുമതിയോ, ലൈസൻസോ,, ഉറപ്പോ ഇല്ലാതെയാണ് അയാളുടെ ഉപഗ്രഹ ഇന്റർനെറ്റ് ലൈസൻസ് ഇവിടെ വിൽക്കാൻ തുടങ്ങിയത്. ഇന്ത്യൻ ടെലികോം മന്ത്രാലയം ഇത് ഗുരുതരമായ നിയമലംഘനമായി ചൂണ്ടിക്കാണിക്കുകയും, ഇന്ത്യയിൽ സർവീസ് നടത്താൻ സ്റ്റാർലിങ്കിന് ലൈസൻസ് ഇല്ലെന്നും ജനങ്ങൾ പണം നൽകരുതെന്നും പരസ്യ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഗവൺമെന്റ് ശക്തമായ നിലപാട് എടുത്തതോടെ വാങ്ങിയ തുക മുഴുവൻ ഉപഭോക്താക്കൾക്ക് Refund ചെയ്യാൻ സ്റ്റാർലിങ്ക് നിർബന്ധിതരായി. നിയമപരമായ വഴികൾ മറികടന്ന് മാർക്കറ്റിലേക്ക് നേരിട്ട് കടന്നുകയറാൻ ശ്രമിച്ച അതേ മസ്ക്കാണ്, അയാളുടെ ഫ്രസ്ട്രേഷൻ വീണ്ടും പ്രകടിപ്പിക്കുന്നത്. അതുകൊണ്ടാണ് “അംബാനിയാണോ ഇന്ത്യയുടെ പ്രധാനമന്ത്രി?” എന്ന തരത്തിലുള്ള അധിക്ഷേപകരമായ ചോദ്യങ്ങളും, ഇന്ത്യയുടെ ആഭ്യന്തര വിപണി നിയമങ്ങൾ ഒരു കുടുംബത്തിന് അനുകൂലമായി വളച്ചൊടിക്കപ്പെടുന്നു എന്ന ആരോപണങ്ങളും മസ്ക് നടത്തുന്നത്. ഇവിടെ മസ്ക് മനസ്സിലാക്കാതെ പോകുന്ന ഒരു അടിസ്ഥാന സത്യമുണ്ട്: ഇന്ത്യ ഒരു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയോ, പണക്കാരന് വങ്ങി വിലപേശാവുന്ന ഏതെങ്കിലും ഏകാധിപത്യ രാജ്യമോ അല്ല; അത് 140 കോടി ജനങ്ങളുടെ പരമാധികാര റിപ്പബ്ലിക്കാണ്. ഒരു രാജ്യത്ത് ബിസിനസ്സ് ആരംഭിക്കുമ്പോൾ ആ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെയും സുരക്ഷാ മാനദണ്ഡങ്ങളെയും ബഹുമാനിക്കുക എന്നതാണ് ഏതൊരു അന്താരാഷ്ട്ര സംരംഭകന്റെയും പ്രാഥമിക മര്യാദ.
സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് ഇന്ത്യ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ വെറുമൊരു ബിസിനസ്സ് തടസ്സമല്ല, മറിച്ച് രാജ്യത്തിന്റെ National Security-യുമായി ബന്ധപ്പെട്ട കാര്യമാണ്. സ്റ്റാർലിങ്ക് സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളിൽ ഉണ്ടാക്കിയ സുരക്ഷാ പ്രശ്നങ്ങൾ ചെറുതല്ല. ഉക്രെയ്നിലെ കമ്യൂണിക്കേഷൻ നെറ്റ് വർക്ക് യുദ്ധത്തിൽ തകർന്നപ്പോൾ സ്റ്റാർലിങ്ക് അവിടെ നിർണായകമായി മാറിയിരുന്നു. എന്നാൽ പന്നീട് സൈനിക നീക്കങ്ങൾക്കിടയിൽ മസ്ക് സ്വന്തം ഇഷ്ടപ്രകാരം അവിടെ സ്റ്റാർലിങ്ക് സേവനം വിച്ഛേദിച്ചതും, ഉക്രെയ്ന്റെ തന്ത്രപ്രധാന നീക്കങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. വിദേശിയായ സ്വകാര്യ വ്യക്തിക്ക് ഒരു രാജ്യത്തിന്റെ സൈനിക സുരക്ഷമേൽ ഇത്രയും വലിയ നിയന്ത്രണം വരുന്നത് അപകടകരമാണെന്ന് ഇത് തെളിയിച്ചു. ഇന്ത്യയെപ്പോലെ അതിർത്തികളിൽ നിരന്തരം Geopolitical വെല്ലുവിളികൾ നേരിടുന്ന ഒരു രാജ്യത്ത്, വിദേശ നിയന്ത്രണത്തിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലകൾ പ്രവേശിക്കുമ്പോൾ വ്യക്തമായ പരിശോധനകളും ലോക്കൽ സെർവർ നിയന്ത്രണങ്ങളും അത്യന്താപേക്ഷിതമാണ്. ഇന്ത്യ മുന്നോട്ടുവെക്കുന്ന സുരക്ഷാ പരിശോധനകൾക്ക് വിധേയമാകാൻ തയ്യാറാകാതെ, ഗവൺമെന്റിന് മേൽ സമ്മർദ്ദം ചെലുത്താൻ സോഷ്യൽ മീഡിയയിലൂടെ വമ്പൻ ആരോപണങ്ങൾ അഴിച്ചുവിടുന്നത് അയാൾക്ക് നമ്മളെ മനസ്സിലാകാഞ്ഞിട്ടാണ്. ഇന്ത്യയ്ക്ക് സ്റ്റാർലിങ്ക് വേണ്ട എന്ന് തീരുമാനിച്ചാൽ അത് വേണ്ട എന്ന് തന്നെയാണ് അർത്ഥം.
സാമ്പത്തിക താല്പര്യമാണ് ഇലോൺ മസ്ക്കിനെ ഭരിക്കുന്നത്. ഇന്ത്യയെ “ഓലെഗാർക്കി” (Oligarchy) എന്നാണ് മസ്ക് അധിക്ഷേപിച്ചത്. എന്നുവെച്ചാൽ ചുരുക്കം ചില കൊള്ളക്കാരുടെ ഭരണം എന്ന്! ഇതേ വാചകം ചിലർ ഇന്ത്യയ്ക്കകത്തും പറഞ്ഞ് കേൾക്കുന്നുണ്ട്. തന്റെ വ്യവസായ സാമ്രാജ്യത്തിന്റെ വളർച്ചയ്ക്കായി രാഷ്ട്രീയക്കാരെ വിലയ്ക്കെടുക്കാൻ കോടിക്കണക്കിന് ഡോളറുകൾ വാരിയെറിയുന്ന വ്യക്തിയാണ് മസ്ക്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ വിജയിപ്പിക്കാൻ 2400 കോടിയിലധികം രൂപ ചെലവഴിച്ച മസ്ക്, രാഷ്ട്രീയക്കാരെ തനിക്ക് തുള്ളാൻ പാകത്തിന് കയ്യിലെടുക്കാൻ ശ്രമിക്കുന്നു എന്ന് യു.എസ്. സെന്റർ ബേർണി സാണ്ടേഴ്സ് (Bernie Sanders) തന്നെ പരസ്യമായി കുറ്റപ്പെടുത്തിയിട്ടുണ്ട്. അടുത്ത മിഡ്ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ വിജയിപ്പിച്ച് നിർത്തി കോൺഗ്രസിന്റെ നിയന്ത്രണം പിടിക്കാൻ മസ്ക് $366 ദശലക്ഷം ഡോളർ ചിലവഴിച്ചിരിക്കുന്നു എന്ന ഡാറ്റകൾ പുറത്തുവന്നിട്ടുണ്ട്. പണം എറിഞ്ഞ് വിപണിയെയും ഭരണകൂടങ്ങളെയും വിലയ്ക്കുവാങ്ങാമെന്ന അമേരിക്കൻ കോർപ്പറേറ്റ് സംസ്കാരം ഇന്ത്യയോട് വേണ്ട എന്നേ നമുക്ക് പറയാനുള്ളൂ.
ഇലോൺ മസ്കിന്റെ അഹങ്കാരത്തിന് ഏറ്റവും വലിയ ഇര അമേരിക്ക തന്നെയാണ്. 2020 ഡിസംബറിൽ ടെക്സാസിൽ വെച്ച് സ്പേസ് എക്സിന്റെ Starship SN8 എന്ന പ്രോട്ടോടൈപ്പ് റോക്കറ്റ് പരീക്ഷണ വിക്ഷേപണം നടത്താൻ മസ്ക് തീരുമാനിച്ചു. വിക്ഷേപണത്തിന് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിക്ഷേപണം തടഞ്ഞു. എന്നാൽ ഈ വിലക്ക് അവഗണിച്ച് മസ്ക് റോക്കറ്റ് വിക്ഷേപിച്ചു. ഇത് സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തി FAA അടുത്ത വിക്ഷേപണങ്ങൾ തടഞ്ഞുവെച്ചു. ഇതിനെതിരെ അമേരിക്കൻ സർക്കാരിനെ പരസ്യമായി കളിയാക്കി പോസ്റ്റ് ഇടുകയാണ് മസ്ക് ചെയ്തത്. 2018 ഓഗസ്റ്റിൽ, ടെസ്ലയുടെ ഓഹരികളുമായി ബന്ധപ്പെട്ട് വ്യാജ അവകാശവാദം മസ്ക് ഉന്നയിച്ചു. ഇത് തെറ്റായ വിവരമാണെന്ന് കണ്ടെത്തുകയും ഓഹരി വിപണിയിൽ വലിയ കൃത്രിമത്വത്തിന് കാരണമായെന്നും ചൂണ്ടിക്കാട്ടി യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) മസ്കിനെതിരെ കേസ് എടുത്തു. അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനെ പരസ്യമായി കളിയാക്കുന്ന ട്വീറ്റുകൾ ഇട്ടാണ് മസ്ക് അയാളുടെ രോഷം തീർത്തത്.
2024-ൽ വ്യാജവാർത്തകളും വെറുപ്പ് പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളും നീക്കം ചെയ്യണമെന്നും, രാജ്യത്ത് Legal Representative-നെ നിയമിക്കണമെന്നും ബ്രസീൽ സുപ്രീം കോടതി ട്വിറ്റർ പ്ലാറ്റ്ഫോമിനോട് ആവശ്യപ്പെട്ടു. എന്നാൽ ബ്രസീലിയൻ സുപ്രീംകോടതിയെ കളിയാക്കുകയാണ് മസ്ക് ചെയ്തത്. തുടർന്ന് ബ്രസീലിൽ X പ്ലാറ്റ്ഫോം പൂർണ്ണമായി നിരോധിച്ചു. മസ്കിന്റെ കമ്പനികൾക്ക് ദശലക്ഷക്കണക്കിന് ഡോളർ പിഴ ചുമത്തി. ഒടുവിൽ വൻ സാമ്പത്തിക നഷ്ടവും നിരോധനവും നേരിട്ടതോടെ മസ്കിന് മാപ്പ് പറഞ്ഞ്, കോടതി ഉത്തരവുകൾ അനുസരിച്ചു.
മസ്ക് മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇന്ത്യ താങ്കൾ കണ്ട പഴയ ഇന്ത്യയല്ല! ഇന്ത്യയുടെ വിപണി ഒരു വിദേശ രാജ്യത്തിനും കിട്ടുന്ന ഒരു ഔദാര്യമല്ല. 140 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ഡിജിറ്റൽ വിപണി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപഭോക്തൃ അടിത്തറയാണ്. സ്റ്റാർലിങ്കിന് ഇന്ത്യയെ ആവശ്യമുണ്ട്, എന്നാൽ ഇന്ത്യക്ക് നിങ്ങളെ ഒരാവശ്യവുമില്ല. സ്റ്റാർലിങ്ക് ഇല്ലെങ്കിലും ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റം തടസ്സപ്പെടില്ല. രാജ്യത്തെ പൗരന്മാരുടെ ഡാറ്റ എവിടെ സൂക്ഷിക്കണം, വിദേശ ശൃംഖലകൾക്ക് എന്തുമാത്രം ആക്സസ് നൽകണം എന്നത് പൂർണ്ണമായും ഇന്ത്യൻ സർക്കാരിന്റെയും റെഗുലേറ്ററി ബോഡികളുടെയും തീരുമാനമാണ്. ഇന്ത്യയിലെ പ്രാദേശിക സേവന ദാതാക്കളോടും മനോഭാവത്തോടും മത്സരിക്കാൻ മസ്ക് തയ്യാറാകണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കുറുക്കുവഴികളിലൂടെ വാതിൽ തുറക്കാമെന്ന ചിന്ത മസ്ക് അവസാനിപ്പിക്കണം.
India stands firm against Elon Musk’s corporate pressure on Starlink, emphasizing national security, data sovereignty, and regulatory compliance for foreign entities.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
