Mentoring Session on Critical  Success Elements of Startups conducted by KSUM

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച മെന്ററിംഗ് സെഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും വിലപ്പെട്ട പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതായി. ഒരു സംരംഭത്തിന്റെയും സംരംഭകന്റെയും ക്രിറ്റിക്കല്‍ സക്സസ് എലമെന്റ് എന്താണെന്ന് കൃത്യമായി ചര്‍ച്ച ചെയ്യുന്നതായിരുന്നു സെഷന്‍. സംരംഭക മേഖലയിലും മെന്ററിംഗിലും പരിചയസമ്പന്നരായവരാണ് യുവസംരംഭകരുമായി അനുഭവങ്ങള്‍ ഷെയര്‍ ചെയ്തത്.

ആശയങ്ങളെക്കാള്‍ പ്രധാനം അതിന്റെ എക്‌സിക്യൂഷനാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. വില്‍ക്കാന്‍ സാധിക്കുന്ന ആശയങ്ങള്‍ ഡെവലപ്പ് ചെയ്യാനാണ് സ്റ്റാര്‍ട്ടപ്പുകള്‍ ശ്രമിക്കേണ്ടത്. മാര്‍ക്കറ്റില്‍ പരാജയപ്പെടുന്ന മികച്ച പ്രൊഡക്ട് ഉണ്ടാക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കസ്റ്റമറെ എപ്പോഴും മുന്‍പില്‍ കാണുക. അവര്‍ക്ക് വേണ്ടി പ്രൊഡക്ടുകള്‍ ഡെവലപ്പ് ചെയ്യുക. സ്ഥാപനത്തിന്റെ കള്‍ച്ചറും പ്രധാനമാണ്. അത് മുകള്‍ത്തട്ടില്‍ നിന്നും തുടങ്ങണമെന്നും ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി.

ഐടി, നോണ്‍ ഐടി സെക്ടറുകളില്‍ നിന്ന് സെലക്ട് ചെയ്ത അന്‍പതിലധികം സ്റ്റാര്‍ട്ടപ്പുകളാണ് മെന്ററിംഗില്‍ പങ്കെടുത്തത്. കെപിഎംജി ഇന്ത്യ ഡയറക്ടര്‍ ആനന്ദ് ശര്‍മ, മെന്റര്‍ഗുരു മെന്ററും ഡയറക്ടറുമായ എസ്.ആര്‍ നായര്‍, ഐഐഎം കോഴിക്കോട് ഫാക്കല്‍റ്റി രാജേഷ് ഉപാധ്യായുള, മലബാര്‍ ഇന്നവേഷന്‍ ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് സോണ്‍ ചെയര്‍മാന്‍ ഷിലേന്‍ സഗുണന്‍, ഗോഡ്സ് ഓണ്‍ ഫുഡ് സൊല്യൂഷന്‍സ് ഫൗണ്ടറും സിഇഒയുമായ ജയിംസ് ജോസഫ് തുടങ്ങിയവരും സംരംഭകരുമായി സംവദിച്ചു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version