ഇന്ത്യയില്‍ നിന്ന് 5G എക്യുപ്‌മെന്റുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയെന്ന് Nokia. ചെന്നൈ പ്ലാന്റിലാണ് നിര്‍മാണം ആരംഭിച്ചത്, രാജ്യത്തെ ഏറ്റവും വലിയ Nokia മാനുഫാക്ചറിംഗ് ഫെസിലിറ്റിയാണിത്. 2 ജി, 3 ജി , 4 ജി യൂണിറ്റുകളിലായി 4 മില്യന്‍ യൂണിറ്റാണ് വാര്‍ഷിക പ്രൊഡക്ഷന്‍ കപ്പാസിറ്റി. നോക്കിയ മാര്‍ക്കറ്റിങ് -കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഹെഡ്ഡ് Amit Marwah യാണ് ഇക്കാര്യം അറിയിച്ചത്. 2008 മുതല്‍ ടെലികോം നെറ്റ് വര്‍ക്കിംഗ് എക്യുപ്‌മെന്റുകള്‍ നോക്കിയ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. ഇവിടെ നിന്ന് 100 ലധികം രാജ്യങ്ങളിലേക്ക് എക്യുപ്‌മെന്റുകള്‍ കയറ്റി അയയ്ക്കുന്നുമുണ്ട്.