'India becoming Hub Of Electronics and Manufacturing' , PM Narendra Modi

ഇലക്ട്രോണിക്സ്, ഓട്ടോ മാനുഫാക്ച്ചറിങ് രംഗത്ത് ഒരു വേള്‍ഡ് ഹബ് ആയി ഇന്ത്യ മാറികൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘Make In India’ ക്യാമ്പയിനിലൂടെ ഇന്ത്യയുടെ മാനുഫാക്ച്ചറിങ് മേഖല കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സാധിച്ചു. മൊബൈല്‍ ഫോണ്‍ നിര്‍മാണത്തില്‍ രാജ്യം നേടിയ വളര്‍ച്ചയുടെ കാര്യം ശ്രദ്ധേയമാണെന്നും ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.

ടെക്നോളജി രംഗത്ത് രാജ്യം വലിയൊരു വിപ്ലവത്തിന്റെ പാതയിലാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുളള ടൂളായി ഇന്റര്‍നെറ്റ് മാറിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇന്ത്യ ഏറെ മുന്നേറിക്കഴിഞ്ഞു. ബ്രോഡ്ബാന്റ് കണക്ഷനുകള്‍ രാജ്യത്തിന്റെ ഗ്രാമങ്ങളിലേക്ക് എത്തി. 100 കോടിയിലധികം മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ ആക്ടീവാണ്. 1 GB ഡാറ്റ ആര്‍ക്കും അഫോര്‍ഡബിളായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version