ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി എന്നിവയുമായി മത്സരിക്കുന്ന എഐ പ്ലാറ്റ്‌ഫോമാ‍യ പെർപ്ലെക്‌സിറ്റിയിൽ (Perplexity AI) നിക്ഷേപം നടത്തി ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo). സ്റ്റാർട്ടപ്പ് സ്ഥാപകനും ഇന്ത്യൻ-അമേരിക്കൻ സംരംഭകനുമായ അരവിന്ദ് ശ്രീനിവാസ് (Aravind Srinivas) തന്നെയാണ് റൊണാൾഡോയുടെ നിക്ഷേപം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. റൊണാൾഡോയുടെ പിൻബലത്തോടെ എഐ രംഗത്ത് മുന്നേറാനും ആഗോള സ്വാധീനം വർധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.

Cristiano Ronaldo Invests in Perplexity AI

റൊണാൾഡോയുമായി സഹകരിക്കുന്നതും അദ്ദേഹത്തെ പെർപ്ലെക്‌സിറ്റിയിൽ നിക്ഷേപകനായി സ്വാഗതം ചെയ്യുന്നതും വലിയ ബഹുമതിയായി കണക്കാക്കുന്നതായി അരവിന്ദ് ശ്രീനിവാസ് സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു. പുതിയ കാര്യങ്ങൾ കണ്ടെത്താനായി എപ്പോഴും പരിശ്രമിക്കുന്നു എന്നതാണ് അദ്ദേഹം എക്കാലത്തെയും മികച്ച താരമായിരിക്കാനുള്ള കാരണം. പെർപ്ലെക്‌സിറ്റിയെ ചോദ്യങ്ങൾ ചോദിക്കാനുള്ള ഏറ്റവും മികച്ച എഐ ആക്കി മാറ്റാൻ ഒരുമിച്ച് പ്രവർത്തിക്കും. ലോകത്ത് ഏറ്റവുമധികം അംഗീകരിക്കപ്പെടുന്ന കായിക താരങ്ങളിലൊരാൾ കമ്പനിയെ പിന്തുണയ്ക്കുന്നു എന്നതിനാൽ ഈ സഹകരണം ‘എലൈറ്റ് കൊളാബ്’ ആണ്-അദ്ദേഹം പറഞ്ഞു.

മഹത്തായ കാര്യങ്ങൾക്ക് ജിജ്ഞാസ അത്യാവശ്യമാണെന്ന് നിക്ഷേപത്തെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. ഓരോ ദിവസവും പുതിയ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നാൽ വിജയിക്കും. അതുകൊണ്ട് പെർപ്ലെക്‌സിറ്റിയിലെ നിക്ഷേപത്തിൽ അഭിമാനമുണ്ട്. പെർപ്ലെക്‌സിറ്റി ലോകത്തിന്റെ ജിജ്ഞാസയെ ശക്തിപ്പെടുത്തുന്നതായും എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 

Football legend Cristiano Ronaldo has invested in Perplexity AI, the search platform competing with ChatGPT and Gemini. CEO Aravind Srinivas welcomed Ronaldo, stating the partnership will help enhance the platform’s global influence.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version