ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായിരുന്ന Mid-size സെഡാന് കാറുകളുടെ വില്പന കുറയുന്നതായി കണക്കുകള്‍. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപകുതിയില്‍ (ഏപ്രില്‍-സെപ്തംബര്‍) ഏഴ് ശതമാനം ഇടിവാണ് Mid Size സെഡാന് കാറുകളുടെ വില്പനയില് ഉണ്ടായത്. Mid-Size സെഡാന് കാറ്റഗറിയില്‍ പുതിയ മോഡല്‍ കാറുകള്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കപ്പെട്ടിട്ടും വില്പനയിലുണ്ടായ കുറവ് മാര്‍ക്കറ്റിലെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
കോംപാക്ട് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളോട് (SUV) വര്‍ദ്ധിച്ചുവരുന്ന താല്പര്യമാണ് Mid Size സെഡാന് കാറുകള്‍ക്ക് തിരിച്ചടിയായത്. 4.25 മീറ്ററിനും 4.50 മീറ്ററിനും ഇടയില്‍ നീളമുള്ളവയാണ് mid-size സെഡാന് കാറുകള്‍. ഈ ഗണത്തില്‍ വരുന്ന Honda City, Maruthi Ciaz, Honda Verna ഇവയുടെയെല്ലാം വില്പനയില് തിരിച്ചടി നേരിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വിഭാഗത്തില്‍ 83,498 കാറുകളാണ് ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ വിറ്റത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ സമയം 89,828 വാഹനങ്ങള്‍ വിറ്റിരുന്നു.
Honda City യുടെ വില്പന 40 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ 31,583 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് ഇക്കുറി 19,074 വാഹനങ്ങളാണ് വിറ്റത്. Maruti Ciaz വില്പന 30 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ 34,135 Maruti Ciaz കാറുകള്‍ വിറ്റിരുന്നു. ഇക്കുറി ഇത് 24,015 ആയി കുറഞ്ഞു. Volkswagen Vento യുടെ വില്പനയും 23.3 ശതമാനം കുറഞ്ഞു. 3064 വാഹനങ്ങളാണ് ഇക്കുറി വിറ്റുപോയത്. Hyundai Verna മാത്രമാണ് ഈ സെഗ്മെന്റില്‍ മുന്നേറ്റമുണ്ടാക്കിയ മോഡല്‍.
ടാക്സി മേഖലയില്‍ ഉള്‍പ്പെടെ Mid-Size സെഡാന് കാറുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഏറെ ഡിമാന്റ് ഉണ്ടായിരുന്നു. SUV കളുടെ യാത്രാസുഖവും വിലയിലെ ഓഫറുകളുമാണ് കസ്റ്റമേഴ്സിന്റെ മനസ് മാറ്റുന്ന പ്രധാന ഘടകങ്ങള്‍.