ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് കൊച്ചി മേക്കര്‍ വില്ലേജില്‍ സെമിനാര്‍ സംഘടിപ്പിച്ചു . TCS IRCS ഗ്ലോബല്‍ ഹെഡ്ഡ് ഡോ. റോഷി ജോണ്‍, IBM (India) സീനിയര്‍ ആര്‍ക്കിടെക്ട് Anto Ajay Raj John തുടങ്ങിയവര്‍ പങ്കെടുത്തു . കേരളത്തിലെ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന നിരവധി എക്‌സ്പിരിമെന്റുകള്‍ AIയില്‍ നടക്കുന്നുണ്ടെന്ന് ഡോ. റോഷി ജോണ്‍. AI യിലെ മാറ്റങ്ങള്‍, അവസരങ്ങള്‍, വെല്ലുവിളികള്‍, സ്റ്റാര്‍ട്ടപ്പുകളുടെ ഭാവി എന്നിവ കേന്ദ്രീകരിച്ചായിരുന്നു സെമിനാര്‍. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ കേരളത്തിന് അനന്തമായ സാധ്യതകള്‍ ഉണ്ടെന്നും സെമിനാര്‍ വിലയിരുത്തി.