എന്‍ട്രപ്രണര്‍ സമൂഹത്തിന് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ മഹത്വം പകര്‍ന്ന് റീബില്‍ഡ് കേരള തീമില്‍ ടൈക്കോണ്‍ കേരള 2018 ന് കൊച്ചിയില്‍ തുടക്കം. ലേ മെറിഡിയനില്‍ ഇന്‍ഫോസിസ് കോ ഫൗണ്ടറും കേരളത്തിന്റെ ഹൈപ്പവര്‍ IT കമ്മറ്റി ചെയര്‍മാനുമായ എസ്ഡി ഷിബുലാല്‍ മുഖ്യാതിഥിയായ പ്രൗഡഗംഭീരമായ ചടങ്ങിലായിരുന്നു ടൈക്കോണ്‍ കേരള 2018 ന്റെ ഇനാഗുരേഷന്‍.
ടൈ കേരള പ്രസിഡന്റ് എംഎസ്എ കുമാര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒയും മാനേജിങ് ഡയറക്ടറുമായ വി.ജി മാത്യു, ടൈ കേരള സീനിയര്‍ വൈസ് പ്രസിഡന്റ് അജിത് എ മൂപ്പന്‍, വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ഇനാഗുരല്‍ സെക്ഷനില്‍ സംസാരിച്ചു. ഒരു പുതിയ കേരളത്തിന്റെ നിര്‍മാണത്തിന് വേണം എല്ലാവരും പരിശ്രമിക്കേണ്ടതെന്ന് എസ്ഡി ഷിബുലാല്‍ പറഞ്ഞു.
കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റിക്ക് വലിയ പിന്തുണ നല്‍കാന്‍ കഴിയുമെന്ന് ടൈ കേരള പ്രസിഡന്റ് എംഎസ്എ കുമാര്‍ പറഞ്ഞു. അതുകൊണ്ടു തന്നെയാണ് റീബില്‍ഡ് കേരള തീമില്‍ ടൈക്കോണ്‍ സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ തിരിച്ചുവരവിന്റെ പ്രതീകമായ ചേക്കൂട്ടി ഡോള്‍സ് ആണ് അതിഥികള്‍ക്ക് ഉപഹാരമായി നല്‍കിയത്. ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ സാഗരിക ഘോഷ്, വയലിനിസ്റ്റ് ഡോ. എല്‍ സുബ്രഹ്മണ്യന്‍ തുടങ്ങിയവരുടെ സാന്നിധ്യം സമ്മിറ്റിന് വേറിട്ട മുഖം നല്‍കി.
കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി ആര്‍ക്കിടെക്ട് പാനല്‍ ഡിസ്‌കഷന്‍ ഉള്‍പ്പെടെയുളള വേറിട്ട വിഷയങ്ങളാണ് ടൈക്കോണ്‍ ഇക്കുറി ചര്‍ച്ച ചെയ്തത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും യുവസംരംഭകര്‍ക്കുമായി പിച്ച്‌ഫെസ്റ്റ്, മേക്കര്‍ വില്ലേജ് നടത്തുന്ന ടെക്‌നോളജി ഫെസ്റ്റ് തുടങ്ങിയവ ടൈക്കോണ്‍ 2018 ന്റെ ആകര്‍ഷണങ്ങളായി. കേരളത്തിലെ ബിസിനസ് സ്‌കൂളുകളിലെ കുട്ടികള്‍ക്കായി റീബില്‍ഡ് കേരള ഐഡിയേഷന്‍ കോണ്ടസ്റ്റും റീജിണല്‍ പിച്ച്‌ഫെസ്റ്റും മെന്റര്‍ക്ലാസുകളും ടൈക്കോണിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.