സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരളത്തിന്റെ സ്വന്തം ഇന്‍വെസ്റ്റേഴ്‌സ് നെറ്റ്‌വര്‍ക്ക് ബില്‍ഡ് ചെയ്യാനുളള ശ്രമത്തിലാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. കേരളത്തിലെ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സിനെയും ഹൈ നെറ്റ്‌വര്‍ത്ത് ഇന്‍ഡിവിജ്വല്‍സിനെയും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുകളെയും ഒരുമിച്ച് ചേര്‍ത്താണ് നെറ്റ്‌വര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുക. എക്‌സ്‌പ്ലോര്‍, കണക്ട്, എന്‍ഗേജ്, കോ-ഇന്‍വെസ്റ്റ് എന്ന സ്ലോഗനുമായി തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച എലവേറ്റ് സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാം ഇതിന്റെ ആദ്യ ചുവടുവെയ്പായിരുന്നു.

കേരളത്തിലെ ഡീപ്പ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളെ സപ്പോര്‍ട്ട് ചെയ്യുന്ന നെറ്റ്‌വര്‍ക്കാണ് ലക്ഷ്യം വെയ്ക്കുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും റോബോട്ടിക്‌സും ഉള്‍പ്പെടെയുളള അഡ്വാന്‍സ്ഡ് ടെക്‌നോളജികളില്‍ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച ഗ്രോത്ത് പൊട്ടന്‍ഷ്യലാണുളളത്. പല സ്റ്റാര്‍ട്ടപ്പുകളും ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റുകളില്‍ ഇതിനോടകം സാന്നിധ്യമറിയിച്ചുകഴിഞ്ഞു. സ്വന്തം ഇന്‍വെസ്‌റ്റേഴ്‌സ് പൂള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ മേഖലയിലെ സ്്റ്റാര്‍ട്ടപ്പുകളുടെ ഗ്രോത്ത് ആക്‌സിലറേഷന്‍ ഇരട്ടിയാക്കാനാകും.

ഇന്‍വെസ്‌റ്റേഴ്‌സും സ്റ്റാര്‍ട്ടപ്പുകളുമായുളള ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോമായിരുന്നു എലവേറ്റിലൂടെ ഒരുക്കിയത്. 300 ലധികം ഇന്‍വെസ്റ്റബിള്‍ സ്റ്റാര്‍ട്ടപ്പുകളാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുളളത്. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് സെക്ടറിനെ കൂടുതല്‍ ഇന്‍വെസ്റ്റേഴ്‌സ് ഫ്രണ്ട്‌ലിയാക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളില്‍ സുഗമമായ ക്യാപ്പിറ്റല്‍ ഫ്‌ളോ ഉറപ്പിക്കുകയുമാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നത്. വൈബ്രന്റായ ഇന്‍വെസ്റ്റര്‍ നെറ്റ്‌വര്‍ക്ക് ഒരുക്കുന്നതോടെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മുഖച്ഛായ തന്നെ മാറും. നിലവില്‍ ഇന്നവേഷന്‍ ഗ്രാന്‍ഡും സീഡ് ഫണ്ടും ഏര്‍ളി സ്റ്റേജ് ഇക്വിറ്റി ഫണ്ടുമൊക്കെയായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്വന്തം നിലയില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version