സ്വിറ്റ്സർലൻഡിലെ കമ്പനിയുടെ 40ഓളം ജോലി ഒഴിവുകൾ ഇന്ത്യയിലേക്ക് മാറ്റാൻ സ്വിസ് ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ലോൻസ (Lonza). സ്വിറ്റ്സർലൻഡിലെ വിസ്പ് (Visp) കേന്ദ്രത്തിൽ നിന്നുള്ള തസ്തികകളാണ് 2026 അവസാനത്തോടെ ഹൈദരാബാദിലെ പുതിയ സെന്റർ ഓഫ് എക്സലൻസിലേക്ക് മാറ്റുന്നത്. ഇതിന്റെ ഭാഗമായി ഫിനാൻസ്, ഐടി, മാർക്കറ്റിംഗ്, സപ്ലൈ ചെയിൻ തുടങ്ങിയ വിഭാഗങ്ങളിലെ സുപ്രധാന തസ്തികകൾ ഇനി ഇന്ത്യയിൽ കൈകാര്യം ചെയ്യും.

Lonza Hyderabad center of excellence

ആഗോളതലത്തിൽ കമ്പനിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയിലെ വിശാലമായ തൊഴിൽ നൈപുണ്യമുള്ളവരെ പ്രയോജനപ്പെടുത്തുന്നതിനുമാണ് ഈ നീക്കമെന്ന് കമ്പനി വ്യക്തമാക്കി. സ്വിറ്റ്സർലൻഡിനെ അപേക്ഷിച്ച് കുറഞ്ഞ ചിലവിൽ മികച്ച സേവനം ലഭ്യമാക്കാൻ ഹൈദരാബാദിലെ പുതിയ കേന്ദ്രത്തിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഐടി, ഫാർമ മേഖലകളിൽ ഹൈദരാബാദിനുള്ള അന്താരാഷ്ട്ര പ്രശസ്തിയാണ് ലോൻസയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

Swiss biopharma leader Lonza is shifting 40 core positions in Finance, IT, and Marketing from Switzerland to its new Center of Excellence in Hyderabad by late 2026.

Share.

Comments are closed.

Exit mobile version