ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൃത്യമായ മറുപടി. കേരളത്തെക്കുറിച്ച് നല്ല മതിപ്പ്, ജീവിക്കാന്‍ കൊളളാവുന്ന സ്ഥലമെന്ന് വിലയിരുത്തല്‍. എത്ര ഭാഷ അറിയാമെന്ന ചോദ്യത്തിന് നിലവില്‍ ഇംഗ്ലീഷ് മാത്രമെന്ന് മറുപടി. അസിമോവ് റോബോട്ടിക്സ് ഡെവലപ്പ് ചെയ്ത Sayabot എന്ന ഇന്ത്യയിലെ ആദ്യ മള്‍ട്ടിപര്‍പ്പസ് ഹ്യൂമനോയ്ഡ് സര്‍വ്വീസ് റോബോട്ടിന്റെ വിശേഷങ്ങളാണിത്. ഇന്റലിജന്റ് ഇന്ററാക്ടീവ് റോബോട്ടുകളുടെ കാലത്ത് അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ ടെക്നോളജി മികവിന്റെ ഉദാഹരണമായി മാറുകയാണ് Sayabot.
സെന്‍സറുകളും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് ചുറ്റുപാട് നിന്നും വിവരങ്ങള്‍ ശേഖരിക്കാനുളള കഴിവും മനുഷ്യരോട് ഏറെ സാമ്യം പുലര്‍ത്തുന്ന ചലനങ്ങളുമാണ് Sayabot നെ സര്‍വ്വീസ് ഇന്‍ഡസ്ട്രിക്ക് ഉള്‍പ്പെടെ കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നത്. കൊച്ചിയില്‍ നടന്ന ടൈക്കോണ്‍ 2018 ല്‍ കേരളത്തിന്റെ ടെക്നോളജി മികവിന്റെ അടയാളമായി Sayabot ഡിസ്പ്ലെ ചെയ്തിരുന്നു. ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്കെയര്‍, എഡ്യുക്കേഷന്‍, സെക്യൂരിറ്റി, റീട്ടെയ്ല്‍, ബാങ്കിംഗ് മേഖലകളില്‍
Sayabot ന്റെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും.
റിയല്‍ ടൈം ഫെയ്സ് റെക്കൊഗ്നൈസേഷന് ശേഷിയും മുഖം തിരിച്ചറിഞ്ഞ് വിഷ് ചെയ്യാനും മനുഷ്യരെപ്പോലെ കൈകള്‍ ചലിപ്പിക്കാനും കഴിയുന്ന Sayabot, ലോകത്ത് അനുദിനം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന റോബോട്ടിക്സില്‍ കേരളത്തിന്റെ ടാലന്റ് പ്രൂഫായി ഉയര്‍ത്തിക്കാട്ടാവുന്ന പ്രൊഡക്ടാണ്. Sayabot FrontDesk എന്ന നോണ്‍ മൊബൈല്‍ ഹ്യൂമനോയ്ഡ് റോബോട്ടും അസിമോവ് ഡെവലപ്പ് ചെയ്തിട്ടുണ്ട്.