സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ഐഡിയ, പ്രൊഡക്ടൈസേഷന്‍ ഗ്രാന്‍ഡുമായി KSUM. ഡിസംബര്‍ 15 വരെ അപേക്ഷ നല്‍കാം, 7 ലക്ഷം രൂപ രൂപ വരെ ഗ്രാന്റ് ലഭിക്കും. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പോ അംഗീകൃത ഇന്‍കുബേറ്ററിന്റെ ഭാഗമോ ആയിരിക്കണം. ഡിസംബര്‍ 22ന് അര്‍ഹരായവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും, 29 ന് പിച്ചിംഗ് നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന 30 അപേക്ഷകരാണ് ഫൈനല്‍ പിച്ചിംഗിനെത്തുക. വിശദ വിവരങ്ങള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക