ഡാറ്റാ പ്രൊട്ടക്ഷന്‍ ഫ്രെയിംവര്‍ക്കും ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമവും ഇന്ത്യ ഡിമാന്റ് ചെയ്യുന്ന നടപടികളാണെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്. ലോകത്തെ ഏറ്റവും വലിയ ഡാറ്റാ ജനറേറ്റേഴ്സും യൂസേഴ്സുമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും അരുണ സുന്ദരരാജന് ചാനല്‍അയാം ഡോട്ട് കോമിനോട് പറഞ്ഞു.
ഡാറ്റയുടെ വിശ്വാസ്യതയെന്ന കണ്‍സെപ്റ്റിലാണ് ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമം. ഡാറ്റയെ സുരക്ഷിതമാക്കാന്‍ അതിലൂടെ കഴിയും. ഡാറ്റ സെയ്ഫാക്കുന്നതിനൊപ്പം പല കാര്യങ്ങള്‍ക്കും നമ്മള് അതിനെ വിനിയോഗിക്കുന്നുണ്ട്. ഇന്നവേഷനും ജനങ്ങള്‍ക്ക് നല്ല പ്രൊഡക്ടും സര്‍വ്വീസും നല്‍കാനും കമ്മ്യൂണിറ്റീസും ഡാറ്റ ഉപയോഗിക്കുന്നു. ഈ രണ്ടു പ്രൊസസുകളും കൃത്യമായി ബാലന്‍സ് ചെയ്യുന്നതാണ് ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ലെന്ന് അരുണ സുന്ദരരാജന് ചൂണ്ടിക്കാട്ടി.