മാധ്യമമേഖലയില്‍ ഡിജിറ്റല്‍ ടെക്നോളജീസ് ഡിസ്റപ്ടീവാകുകയാണെന്ന് സീനിയര്‍ ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ സാഗരിക ഘോഷ്. ഡിജിറ്റല്‍ സ്പെയ്സില്‍ നല്ല ജേര്‍ണലിസം സംഭവിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുളള പ്ലാറ്റ്ഫോമുകളില്‍ ധാരാളം ആക്ടിവിറ്റികള്‍ നടക്കുന്നു. വൈറല്‍ വീഡിയോസ് ഉള്‍പ്പെടെ ധാരാളം എനര്‍ജി ഡിജിറ്റല്‍ സ്പെയ്സിലുണ്ട്.
മെയിന്‍സ്ട്രീം മീഡിയകള്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ വരുമ്പോള്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം സംഭവിക്കില്ല. ഇന്ത്യയില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വളരെ ദുര്‍ബ്ബലമാണ്. അവിടെയാണ് ഡിജിറ്റല്‍ മീഡിയകള്‍ക്ക് സ്പെയ്സ് വര്‍ദ്ധിക്കുന്നതും. വുമണ്‍ എന്‍ട്രപ്രണര്‍ഷിപ്പില്‍ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടുവരേണ്ട സമയമാണിത്. അതിന് അവരെ പ്രോത്സാഹിപ്പിക്കണം. വ്യക്തിപരമായ ശാക്തീകരണമാണ് നടക്കേണ്ടത്. ടിഫിന്‍ മേക്കേഴ്സായും ബേക്കേഴ്സായും ഇന്ത്യയില്‍ ധാരാളം വുമണ്‍ എന്ട്രപ്രണേഴ്സുണ്ട്.
കേരളത്തില്‍ ഇന്‍ഡിവിജ്വല്‍ എന്റര്‍പ്രൈസുകള്‍ക്ക് ചേരുന്ന ഇക്കോസിസ്റ്റമാണ് ഒരുക്കുന്നത്. ഇന്നവേഷനുകളെയും പുതിയ ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ പുതിയ വഴിയിലേക്കാണ് നയിക്കുന്നതെന്നും സാഗരിക ഘോഷ് ചൂണ്ടിക്കാട്ടി.