A factory worker’s son, William Tanuwijaya marks history in Indonesia with his startup Tokopedia

വടക്കന്‍ സുമാത്രയിലെ സാധാരണ കുടുംബത്തില്‍, ഫാക്ടറി വര്‍ക്കറുടെ മകനായി ജനിച്ച് ഇന്‍ഡോനേഷ്യയിലെ മോസ്റ്റ് വാല്യുബിള്‍ സ്റ്റാര്‍ട്ടപ്പ് ബില്‍ഡ് ചെയ്ത യുവസംരംഭകന്‍. വില്യം തനുവിജയ. 70 മില്യന്‍ പ്രതിമാസ ആക്ടീവ് യൂസേഴ്സുളള ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്‌സ് ടോക്കോപീഡിയയുടെ കോ ഫൗണ്ടറും സിഇഒയുമാണ് വില്യം.

ഇന്റര്‍നെറ്റ് കഫെയില്‍ 12 മണിക്കൂറുകള്‍ വരെ പാര്‍ട് ടൈം ജോലിയെടുത്താണ് വില്യം തനുവിജയ ബിരുദപഠനത്തിനുളള ചിലവ് കണ്ടെത്തിയത്. ഗ്രാജ്വേഷന് ശേഷം സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് കമ്പനികളില്‍ ജോലി ചെയ്ത വില്യം, 2009 ല്‍ 28-ാം വയസില്‍ ടോക്കോപീഡിയ ലോഞ്ച് ചെയ്തു. 11 പിച്ചിങ്ങുകള്‍ക്കു ശേഷമാണ് ഇന്‍ഡോനേഷ്യയിലെ ആദ്യ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഹബ്ബ് എന്ന William തനുവിജയയുടെ ആശയത്തിന് ഫണ്ടിങ് ലഭിച്ചത്. ഇന്‍വെസ്റ്റേഴ്സില്‍ പലരും ഭൂതകാലത്തിന്റെ പേരില്‍ റിജക്ട് ചെയ്തപ്പോള്‍ സോഫ്റ്റ് ബാങ്ക് ഫൗണ്ടര്‍. മസയോഷി സണ്‍ ഭാവിയില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മാത്രമാണ് അന്വേഷിച്ചതെന്ന് വില്യം പറയുന്നു.

2014 ല്‍ സോഫ്റ്റ്ബാങ്കില്‍ നിന്നും Sequoia ക്യാപ്പിറ്റലില്‍ നിന്നും 100 മില്യന്‍ യുഎസ് ഡോളര്‍ റെയ്സ് ചെയ്തതോടെ ടോക്കോപീഡിയ ശ്രദ്ധിക്കപ്പെട്ടു. 2017 ല്‍ ആലിബാബയില്‍ നിന്നും നിക്ഷേപമെത്തി. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഫാസ്റ്റസ്റ്റ് ഗ്രോവിങ് ഇന്റര്‍നെറ്റ് ഇക്കണോമിയാണ് 260 മില്യന്‍ പോപ്പുലേഷനുളള ഇന്‍ഡോനേഷ്യ. മൊബൈല്‍ റീച്ചാര്‍ജും ബില്‍ പേമെന്റും ഉള്‍്പ്പെടെയുളള സര്‍വ്വീസുകളും ടോക്കോപീഡിയ നല്‍കുന്നു.

സ്വപ്നം കാണുക മാത്രമല്ല, അത് കണ്ണ് തുറന്നു വേണമെന്ന വിലപ്പെട്ട അഡൈ്വസാണ് വില്യം തനുവിജയ അപ്കമിങ് എന്‍ട്രപ്രണേഴ്സിന് നല്‍കുന്നത്. ടെക്നോളജിയിലൂടെ ഇ കൊമേഴ്സിനെ ഡെമോക്രറ്റൈസ് ചെയ്യാനാണ് ഈ യുവ എന്‍ട്രപ്രണറുടെ ശ്രമം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version