Listen up startups, let's build the attitude of gratitude this new year

ഗ്രാറ്റിട്യൂഡ് അല്ലെങ്കില്‍ ഫീലിങ് ഗ്രേറ്റ്ഫുള്‍ ആറ്റിട്യൂഡ് ഒരു മനുഷ്യന്റെ ജീവിതം എങ്ങനെ മാറ്റിയെടുക്കും? ആ സ്വഭാവം ജീവിതത്തില്‍ പ്രാക്ടീസ് ചെയ്യുന്നതിലൂടെ എന്താണ് ഗുണം? ജീവിതത്തെ കൂടുതല്‍ പ്രൊഡക്ടീവാക്കാന്‍ അല്ലെങ്കില്‍ കൂടുതല്‍ ഇംപ്രൂവാക്കാന്‍ ഏറ്റവും നല്ല വഴിയാണ് ഗ്രാറ്റിറ്റിയൂഡ്. നമ്മുടെ ഒരു ദിവസത്തില്‍ അസാധാരണമായ മാറ്റം വരുത്താനും ആ ദിവസത്തെ അപ്പാടെ ചെയ്ഞ്ച് ചെയ്യാനും ഗ്രാറ്റിറ്റിയൂഡിലൂടെ കഴിയും.

ഒരു സംരംഭകനെ സംബന്ധിച്ച് ഗ്രാറ്റിറ്റിയൂഡ് കൂടുതല്‍ പോസിറ്റീവ് എനര്‍ജി നല്‍കുന്നതാണ്. എന്തൊക്കെ കാര്യങ്ങള്‍ പുതിയതായി ചെയ്യാമെന്നും എങ്ങനെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമെന്നും ചിന്തിക്കാനും അതിന് വേണ്ടി സമയം കണ്െടത്താനും സാധിക്കും. ഒരു വ്യക്തിയെ കൂടുതല്‍ ഇംപ്രൂവ് ചെയ്യാന്‍ ഗ്രാറ്റിറ്റിയൂഡ് സഹായിക്കുമെന്ന് ശാസ്ത്രീമായി പോലും തെളിയിക്കപ്പെട്ടതാണ്. ശരിയായ വഴികളില്‍ ചിന്തകളെ നയിക്കാനും ചെറിയ പരാജയങ്ങളില്‍ തളരാതിരിക്കാനും ഇത് സഹായിക്കും.

ഓരോ ദിവസവും നമ്മുടെ ജീവതത്തെ കൂടുതല്‍ ഈസിയാക്കാന്‍ ഹെല്‍പ് ചെയ്യുന്ന ആളുകളുടെ ലിസ്റ്റ് എടുത്താല്‍ തന്നെ ജീവിതത്തില്‍ ഒരു പോസിറ്റീവ് എനര്‍ജി ഫില്‍ ചെയ്യാന്‍ നമുക്കാകും. ഗ്രാറ്റിറ്റിയൂഡിന്റെ കണ്ണിലൂടെ കാണുമ്പോള്‍ ജീവിതം കൂടുതല്‍ പോസിറ്റീവാക്കാന്‍ കഴിയുന്ന ഒരുപാട് കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇനിയും ചെയ്യാന്‍ കഴിയുമെന്ന് തോന്നിയേക്കാം. അത് മുന്നോട്ടുളള പ്രയാണത്തിന് ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം നല്‍കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version