യൂറോപ്യൻ യൂണിയനും (EU) ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറോടെ (FTA), നിലവിലെ വ്യാപാര ഘടനയിൽ വ്യക്തമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കണക്കാക്കുന്നു. കരാർ നിലവിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ യൂറോപ്യൻ യൂണിയനും ഇന്ത്യക്കും ലഭിക്കുന്ന നേട്ടങ്ങൾ നോക്കാം.
നിലവിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാരം ഇരുരാജ്യങ്ങളുടെയും നിലവിലുള്ള താരിഫ് സംവിധാനങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായാണ് നടക്കുന്നത്. ഇയു ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ മെഷിനറികൾക്ക് 44 ശതമാനം വരെ, വാഹനങ്ങൾക്ക് 110 ശതമാനം വരെ, മെഡിക്കൽ ഉപകരണങ്ങൾക്ക് 27.5 ശതമാനം വരെ എന്നിങ്ങനെ താരിഫുകൾ ബാധകമാണ്. 2024ൽ ഇയുവിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി മൂല്യം €75 ബില്യൺ ആയിരുന്നു. സേവന മേഖലയിൽ വിദേശ കമ്പനികൾക്ക് പരിമിത പ്രവേശനമേ ഉള്ളൂ. ട്രേഡ്മാർക്ക്, കോപ്പിറൈറ്റ് തുടങ്ങിയവയുടെ നടപ്പാക്കൽ അസമാനമായ രീതിയിലാണ്. 2023ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇയു നിക്ഷേപം €140.1 ബില്യൺ ആയിരുന്നുവെന്നും ഇയു കയറ്റുമതിയിലൂടെ ഏകദേശം 8 ലക്ഷം യൂറോപ്യൻ ജോലികൾ പിന്തുണയ്ക്കപ്പെടുന്നതായും രേഖകൾ സൂചിപ്പിക്കുന്നു.
കരാറോടെ 2 ബില്യൺ ജനസംഖ്യയും ആഗോള GDPയുടെ ഏകദേശം 25 ശതമാനവും ഉൾപ്പെടുന്ന വിപണിയിൽ കൂടുതൽ സ്വതന്ത്ര വ്യാപാരത്തിന് വഴിയൊരുങ്ങും. EU കയറ്റുമതിയിലെ 96.6 ശതമാനം ഉത്ന്നങ്ങൾക്ക് താരിഫ് പൂർണമായോ ഘട്ടംഘട്ടമായോ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും; ഭൂരിഭാഗം ഉത്പന്നങ്ങൾക്ക് 5 മുതൽ 10 വർഷത്തിനുള്ളിൽ സീറോ താരിഫ് നിലവിൽ വരുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ യൂറോപ്യൻ യൂണിയന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി ഇരട്ടിയാകാനും പ്രതിവർഷം €4 ബില്യൺ വരെ ഡ്യൂട്ടി ലാഭം ലഭിക്കാനുമാകും എന്നാണ് വിലയിരുത്തൽ. ഫിനാൻഷ്യൽ സർവീസുകൾ, മാരിടൈം ട്രാൻസ്പോർട്ട്, ഡ്രഡ്ജിംഗ്, മാരിടൈം കേബിൾ-ലേയിംഗ് മേഖലകൾ എന്നിവയിൽ ഇയുവിന് ആദ്യമായി നിയമപരമായ ഉറപ്പുള്ള വിപണി പ്രവേശനം ലഭിക്കും. ഇതിന്റെ ഭാഗമായി നിക്ഷേപം വർധിക്കുമെന്നും കയറ്റുമതി അധിഷ്ഠിത തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
നിലവിലെ വ്യാപാര സംവിധാനവുമായി താരതമ്യം ചെയ്യുമ്പോൾ, EU–ഇന്ത്യ FTA താരിഫ് കുറവ്, സേവന വിപണി തുറക്കൽ, നിക്ഷേപ സംരക്ഷണം എന്നീ മേഖലകളിൽ വ്യാപക മാറ്റങ്ങൾ വരുത്തുമെന്ന് വിലയിരുത്തുന്നു. കരാർ യൂറോപ്യൻ യൂണിയന് വ്യാപാര പ്രവേശനം വർധിപ്പിക്കുന്നതായും, ഇന്ത്യയ്ക്ക് ദീർഘകാല നിക്ഷേപവും സാങ്കേതിക കൈമാറ്റവും ഉറപ്പാക്കുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Explore how the EU-India Free Trade Agreement will eliminate tariffs on 96.6% of goods, boost investment, and open a market representing 25% of global GDP.
